1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

ഹിറ്റ് സിനിമകളും ടിവി ഷോകളും കാണാനായി പ്രമുഖ ഫയല്‍ ഷെയറിംഗ് കമ്പനികളായ ടോറന്റിനേയും പൈറേറ്റ്‌സ് ബേയേയും ആശ്രയിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ നിരീക്ഷണത്തിലാണ്. യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍മ്മിംഗ്ഹാം നടത്തിയ പഠനത്തിലാണ് കോപ്പിറൈറ്റ് നിയമം ലംഘിച്ച് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ ചുരുങ്ങിയത് മൂന്ന് രഹസ്യ ഏജന്‍സികളെങ്കിലും നീരീക്ഷിക്കുന്നതായി കണ്ടെത്തിയത്. ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഐപി അഡ്രസ്സ് അടക്കമുളള വിവരങ്ങള്‍ മൂന്ന് മണിക്കൂറിനുളളില്‍ ഈ ഏജന്‍സികളുടെ പക്കലെത്തുന്നുണ്ടെന്നാണ് ബര്‍മ്മിം്ഹാം യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയത്. ബര്‍മ്മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്റിസ്റ്റുകള്‍ മൂന്ന് വര്‍ഷമായി ലോകത്തെ ഏറ്റവും വലിയ ഫയല്‍ ഷെയറിംഗ് സൈറ്റായ പൈറേറ്റ്‌സ് ബേയെ നീരീക്ഷിച്ചതിലൂടെയാണ് ഈ വിവരം ലഭിച്ചത്.

ഹിറ്റ് സിനിമകളുടേയും ടിവി ഷോകളുടേയും മറ്റും അനധികൃത ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ കോപ്പിറൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, സെക്യൂരിറ്റി കമ്പനികള്‍, ഗവണ്‍മെന്റ് റിസര്‍ച്ച് ലാബ് തുടങ്ങിയ ഏജന്‍സികള്‍ നിരീക്ഷിക്കുന്നതായാണ് ടീം കണ്ടെത്തിയിരി്്ക്കുന്നത്. ഫയല്‍ എവിടെ നിന്നാണ് ഡൗണ്‍ലോഡ് ചെയ്്തിരിക്കുന്നത് എന്ന് കണ്ടെത്തുന്ന ഐപി അഡ്രസ്സ് അടക്കമുളള വിവരങ്ങളാണ് നീരീക്ഷകര്‍ക്ക് ലഭിക്കുന്നത്. സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാവശ്യമായ മതിയായ തെളിവാണ് ഐപി അഡ്രസ്സ്.

ഒരാള്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തിരഞ്ഞെടുക്കുന്നതോടെ മുന്‍പ് വിജയകരമായി ഫയല്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ കൂട്ടത്തിലേക്ക് അയാളും ചേരുകയാണ്. അതായത് ഫയല്‍ ഡൗണ്‍ലോഡ് ചെയ്്ത് തുടങ്ങുന്നതോടെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ്സ് കൂട്ടത്തിലെ മറ്റുളളവര്‍ക്കും ലഭിക്കുന്നുവെന്ന് അര്‍ത്ഥം. പൈറേറ്റ് ബേയിലെ അനധികൃത ഫയലുകളുടെ ഡൗണ്‍ലോഡിംഗ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അധികൃതരുടെ നിരീക്ഷണത്തിലാണ്. ബി ടോറന്റും മറ്റും ഉപയോഗിച്ച് ഫയല്‍ ഷെയര്‍ ചെയ്യുന്നവരുടെ ഐപി അഡ്രസ്സ് ഡൗണ്‍ലോഡിംഗ് ആരംഭിച്ച് മൂന്ന് മണിക്കൂറത്തേക്ക് മറ്റുളളവര്‍ക്കും ലഭ്യമാണ്.

വമ്പന്‍ നീരീക്ഷകര്‍ അനധികൃത ഡൗണ്‍ലോഡിംഗുകാരെ കുടുക്കാനായി അവരുടെ ഐഡന്റിറ്റി തേഡ് പാര്‍ട്ടി ഹോസ്റ്റിംഗ് കമ്പനികളെ ഉപയോഗിച്ച് മറച്ചുവെയ്ക്കുകയാണ് പതിവ്. എന്നാല്‍ മറ്റ് നീരീക്ഷകരായ കോപ്പിറൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓര്‍ഗനൈസേഷനുകള്‍, സെക്യൂരിറ്റി കമ്പനികള്‍, ഗവണ്‍മെന്റ് റിസര്‍ച്ച് ലാബ് എന്നിവര്‍ കൃത്യമായി നിയമവിരുദ്ധമായി ഫയല്‍ ഷെയര്‍ ചെയ്യുന്നവരെ നിരീക്ഷിക്കുന്നുണ്ട്.

വലിയ ഫയലുകള്‍ ഒരു വേഡ് ഡോക്യുമെന്റിനേക്കാള്‍ ചെറിയ സൈസില്‍ യൂസറിന് നല്‍കുന്ന സൈറ്റുകളാണ് ടോറന്റുകള്‍. എന്നാല്‍ ഒരു ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനായി തിരഞ്ഞെടുത്താല്‍ നിങ്ങളും മുന്‍പ് ഡൗണ്‍ലോഡ് ചെയ്തവരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. അതായത് നിങ്ങള്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം തിരികെ ഇത് സൈറ്റിലേക്ക് അപ്പ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുക കൂടിയാണ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മികച്ച സ്പീഡ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൂട്ടത്തിലുളളവര്‍ക്കും നിങ്ങളുടെ ഐപി അഡ്രസ്സ് ലഭ്യമാകുന്നു. അതായാത് ഇത്തരം നിയമവിരുദ്ധ ഷെയറിംഗ് കണ്ടെത്താനായി നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ പക്കലും നിങ്ങളുടെ വിവരങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്ന് സാരം. മികച്ച സ്പീഡ് കിട്ടാനെന്ന് സൈറ്റുകള്‍ പറയുമ്പോഴും കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടാനാവശ്യമായ തെളിവുകളാണ് നിങ്ങള്‍ നല്‍കുന്നതെന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.