1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: 2020-ലെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020-ല്‍ 1.8 കോടി ആളുകളാണ് ഇന്ത്യക്കു പുറത്ത് കഴിയുന്നതെന്ന് യു.എന്‍. ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സി(യു.എന്‍.ഡി.ഇ.എസ്.എ.)ന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് പോപ്പുലേഷന്‍ അഫയേഴ്‌സ് ഓഫീസറായ ക്ലെയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയര്‍ പറഞ്ഞു. യു.എ.ഇ., യു.എസ്. സൌദി അറേബ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്ളത്. യു.എ.ഇയില്‍ 35 ലക്ഷം, യു.എസില്‍ 27 ലക്ഷം, സൌദി അറേബ്യയില്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം.

ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യു.കെ. എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും 1.1 കോടി വീതം ആളുകളാണ് വിദേശത്തുള്ളത്. ചൈനയില്‍നിന്നുള്ള ഒരു കോടിയാളുകളും സിറിയയില്‍നിന്നുള്ള എണ്‍പതു ലക്ഷം പേരും വിദേശത്ത് കഴിയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.