അഞ്ചു വയസില്‍ വീട്ടില്‍ നിന്നും വിട്ടു പോയ ഇന്ത്യന്‍ വംശജന്‍ ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം അമ്മയെ കണ്ടെത്തി. കണ്ടെത്തുവാന്‍ സഹായിച്ചത് പോലീസും കൂട്ടുകാരൊന്നുമല്ല സാക്ഷാല്‍ ഗൂഗിള്‍ എര്‍ത്ത്. 1986ല്‍ ട്രെയിനില്‍ ഉറങ്ങിപ്പോയ സരൂ ബ്രിയര്‍ലി എന്ന അഞ്ചു വയസുകാരനാണ്സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടത്. ഉറക്കം കഴിഞ്ഞു എഴുന്നേറ്റ കുട്ടി കാണുന്നത് 700മൈല്‍ അകലെയുള്ള കൊല്‍കത്ത നഗരമാണ്.
ഏകദേശം പതിനാലു മണിക്കൂര്‍ യാത്രക്ക് ശേഷമാണ് സരൂ കൊല്‍ക്കത്തയില്‍ എത്തിയത്. വായിക്കുവാനോ എഴുതുവാനോ അറിയാതിരുന്ന കുട്ടിക്ക് തന്റെ വീട്ടിലേക്കുള്ള വഴിയും അറിയാതെ വിഷമിച്ചു പോയി. കൊല്‍ക്കത്തയിലെ തെരുവുകളില്‍ അലഞ്ഞു നടന്ന സരൂവിനെ പിന്നീട് ആസ്ത്രേലിയയിലെ ടാസ്മാനിയയിലുള്ള ഒരു കുടുംബം ദത്തെടുക്കുകയായിരുന്നു. തന്റെ വീട്കാ ണാന്‍ കഴിയും എന്ന് സ്വപ്നത്തില്‍ കൂടെ വിചാരിക്കുവാന്‍ സാധിക്കാതിരുന്നപ്പോഴാണ് ഗൂഗിള്‍ എര്‍ത്ത് വഴികാട്ടിയായത്.
ഗൂഗിള്‍ എര്‍ത്തിന്റെ ചിത്രങ്ങളും മറ്റും പരിശോധിച്ച് ഓര്‍മയുമായി തട്ടിച്ചു നോക്കിയപ്പോഴാണ് സരൂവിനു എവിടെയോ കണ്ടു മറന്ന ഇടങ്ങള്‍ തിരിച്ചറിയുവാനായത്. ഏകദേശം ആറായിരം മൈലുകള്‍ക്കപ്പുറം ഇരുന്നു തന്റെ
കമ്പ്യൂട്ടറില്‍ വീടിനെ കണ്ടെത്തിയ സരൂ സന്തോഷം കൊണ്ട്തുള്ളിച്ചാടുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും പതിനാലു മണിക്കൂര്‍ ദൂരത്തുള്ള ഇടങ്ങളില്‍ എല്ലാം പരിശോധിച്ചതാണ് വഴിതിരിവിനു ഇടയാക്കിയത്. വീട് കാണുന്നതിനായി യാത്ര ചെയ്തു എത്തിയ സരൂവിനെ സ്വീകരിച്ചത് ഒഴിഞ്ഞതന്റെ പഴയ വീടായിരുന്നു.
വീട്ടില്‍ നിന്നും ആ കുടുംബം മാറി താമസിച്ചതിനാല്‍ കണ്ടെത്തുവാന്‍ കുറച്ചു പ്രയാസപ്പെടേണ്ടി വന്നു എങ്കിലും പലരും സഹായത്തിനായി എത്തി. പിന്നീട് തന്റെ അമ്മയെ കണ്ടു സരൂ ആദ്യം തിരിച്ചറിഞ്ഞില്ല. അമ്മയുടെ 34ആം വയസില്‍ അമ്മ സുന്ദരിയായിരുന്നു എന്ന് സരൂ ഓര്‍മ്മിക്കുന്നു. പലരും കരുതിയിരുന്നത് സരൂ മരണപെട്ടു എന്ന് തന്നെയായിരുന്നു. സരൂവിനെ കണ്ടത്പലര്‍ക്കും അത്ഭുതം ഉണ്ടാക്കി. ഒരിക്കല്‍ തന്റെ മകന്‍ വരും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന്‍ സരൂവിന്റെ അമ്മ പറയുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല