17 അടി നീളത്തിലും (5.18 മീറ്റര്‍), 13 അടി വീതിയിലും (4.26 മീറ്റര്‍) നിര്‍മ്മിച്ച വിവാഹ ആല്‍ബം ഗിന്നസ് റെക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. പ്രശസ്ത വിവാഹ വെബ്സൈറ്റായ മാട്രിമോണിയല്‍.കോം ആണ് ഈ ഭീമന്‍ വിവാഹ ആല്‍ബത്തിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. വെബ്സൈറ്റിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. 1000 കിലോഗ്രാം ഭാരമുള്ള ഈ ആല്‍ബത്തിന് 16 പേജുകളാണ് ഉള്ളത്.
അതില്‍ 256 ദമ്പതിമാരുടെ വിവാഹ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4300 ചതുരശ്ര അടി ഫൈബര്‍ പ്ളാസ്റ്റിക് കൊണ്ട് രണ്ടാഴ്ച സമയം എടുത്താണ് ഈ ഭീമന്‍ ആല്‍ബം പൂര്‍ത്തിയാക്കിയത്. 15 ആളുകള്‍ ചേര്‍ന്ന് 1600 മണിക്കൂറുകള്‍ ഈ ഉദ്യമത്തിനായി അശ്രാന്തം പരിശ്രമിച്ചു. വിവാഹ ബന്ധത്തിന്റെ പ്രാധാന്യവും ഇന്ത്യയിലെ ആചാരങ്ങളിലേക്ക് വെളിച്ചം വീശുകയും എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആല്‍ബം തയ്യാറാക്കിയതെന്ന് മാട്രിമോണിയല്‍.കോം സൈറ്റിന്റെ ഉപജ്ഞാതാവും സി.ഇ.ഒയുമായ മുരുകവേല്‍ ജാനകീരാമന്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് തന്നെ ഈ ആശയം ഉടലെടുത്തിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് മാത്രമാണ് വിവാഹ ചിത്രങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതെന്ന് ജാനകീരാമന്‍ പറഞ്ഞു. ഇതിനായി ശയവവയസഷള്‍ഫപപയഷഭഹയനറ.നസശ എന്ന പേരില്‍ ഒരു സൈറ്റും ആരംഭിച്ചു. ദമ്പതിമാരോട് തങ്ങളുടെ വിവാഹ ഫോട്ടോയോ, മാതാപിതാക്കളുടെ വിവാഹ ഫോട്ടോയോ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 12,288 ചിത്രങ്ങള്‍ ആകെ ലഭിച്ചു. അതില്‍ നിന്‍ 256 എണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. 2008 ജൂണില്‍ ചൈനയില്‍ തയ്യാറാക്കിയ ആല്‍ബമാണ് ഇതിന് മുമ്പ് റെക്കാര്‍ഡിന് അര്‍ഹമായിരുന്നത്. നാലു മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമായിരുന്നു ആ ആല്‍ബത്തിന് ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല