ഓസ്‌ട്രേലിയയില്‍ സിഖുകാരനായ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചു. അദ്ദേഹത്തിന്റെ തലപ്പാവ് ചീന്തിയെറിയുകയും ചെയ്തു. 22 കാരനായ രവിഷേര്‍ സിങ്ങിനാണ് മെല്‍ബണില്‍ വ്യാഴാഴ്ച ക്രൂരമായ മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്തതായി ‘ദി ഏജ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ മെന്‍േറാണ്‍ ഹോട്ടലില്‍ നിന്ന് നാലംഗ സംഘത്തെ ടാക്‌സിയില്‍ അടുത്തുള്ള ചെല്‍സിയ ഹൈറ്റ്‌സ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു രവിഷേര്‍ സിങ്. വെല്‍സ് റോഡിനടുത്തുള്ള മദ്യശാലക്കു സമീപം എത്തിയപ്പോള്‍ യാത്രാസംഘം സിങ്ങുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് രവിഷേര്‍ സിങ്ങിന്റെ തലപ്പാവ് ചീന്തിയെറിഞ്ഞ സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സിങ്ങിന്റെ തലപിടിച്ച് നിലത്തിടിച്ചതായും പരാതിയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല