1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2011

തീവണ്ടികളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ യാത്രക്കാര്‍ വലയില്ലേ? യാത്ര പറഞ്ഞ പുറപ്പെട്ട തീവണ്ടി അങ്ങനെ ഓടിയോടി എവിടെ എത്തിയെന്നറിഞ്ഞില്ല. തുടക്കത്തില്‍ കുഴപ്പമൊന്നുമില്ലാതെ തിരുപ്പതിയില്‍ നിന്ന്‍ ഭുവനേശ്വര്‍ വരെ പോകാന്‍ ഉദ്ദേശിച്ച് പുറപ്പെട്ടതായിരുന്നു. ആയിരക്കണക്കിന് യാത്രക്കാരെയും കയറ്റി ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ ട്രെയിനിന് മണിക്കുറുകള്‍ കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. വഴി തെറ്റിപ്പോയി! വണ്ടി നില്‍ക്കുന്നത് വാരാണസിയില്‍!. 980 കിലോമിറ്റര്‍ കഴിഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചില്ല എന്നതാണ് ഏവരെയും അതിശയപ്പെടുതുന്നത്.

തിവണ്ടി സ്വയം തീരുമാനിച്ചിട്ടാണോ എന്നറിയില്ല. വാറങ്കല്‍ ലക്ഷ്യമാക്കിയാണ് യാത്ര തിരിഞ്ഞത്, എന്ന്‍ വച്ചാല്‍ ലക്ഷ്യത്തില്‍ നിന്നും ഏതാണ്ട് അഞ്ച് മണിക്കൂര്‍ അകലെ.! വിജയവാഡയില്‍ വച്ചായിരിക്കണം കുഴപ്പം പറ്റിയതെന്നാണ് അധികൃതരുടെ നിഗമനം. അവിടെ നിന്ന്‍ ഒരു തിരിവിലാണ് ലക്‌ഷ്യം പിഴച്ചതാകാനാണ് സാധ്യത.. തീവണ്ടിയ്ക്ക് സിഗ്നല്‍ കൊടുക്കുന്നത് കോഡ് വഴിയാണ് എന്നിരിക്കെ കണ്ട്രോള്‍ റുമിലെ ഉദ്യോഗസ്ഥന്‍ ഭുവന്വേശ്വറിനു പകരം ബിലാസ്പുരിന്റെ കോഡ് കൊടുത്തതാണ് എല്ലാം അവതാളതിലാക്കിയത് എന്ന് കരുതുന്നു. പോരാത്തതിന് തിവണ്ടിയിലെ ജീവനക്കാര്‍ക്കും വഴി അത്ര പിടിത്തമില്ലായിരുന്നുവെന്നത് വഴി തെറ്റാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വാരണാസി വഴി പോയി പരിചയമില്ലാത്ത അവര്‍ക്ക് പെട്ടെന്ന്‍ അബദ്ധം തിരിച്ചറിയാന്‍ പറ്റിയില്ല. മാത്രമല്ല സ്പെഷ്യല്‍ സര്‍വിസ് യാത്രയായിരുന്നു അത്. എന്തായാലും അത്ര സുഖകരമാല്ലെങ്കിലും സൌജന്യമായി എല്ലാവര്ക്കും 980 കിലോമിറ്റര്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞു. ഇത്ര ദുരം പോയിട്ടും വേറെ തീവണ്ടിയുമായി കുട്ടിയിടിച്ച് വന്‍ ദുരന്തം ആയില്ലല്ലോ എന്നതില്‍ എല്ലാവരും ആശ്വാസം കണ്ടെത്തുകയാണ്. സംഭവം അറിഞ്ഞ യാത്രക്കാരെല്ലാം കൂടി വാറങ്കല്‍ സ്റേഷന്‍ മാസ്ടരുടെ മുറിയില്‍ തടിച്ചു കൂടുകയും , സ്റ്റേഷന്‍ മാസ്റ്റര്‍ പകരമൊരു തീവണ്ടി തരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. എന്തായാലും ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനവും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന ഒരു മേഖലയിലാണ് ഈ അബദ്ധം പറ്റിയതെന്നു ഓര്‍ക്കണേ !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.