1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യമെന്ററി ലോക വനിതാ ദിനത്തില്‍ ബിബിസി ലോകം മുഴുവന്‍ സംപ്രേക്ഷണം ചെയ്യും. ലെസ്ലീ ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 23 കാരിയായ ജ്യോതി സിംഗിന്റെ ജീവിത കഥ പറയുന്നു.

ഡല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ജ്യോതി 2012 ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് കുറ്റവാളികളെ ശിക്ഷിക്കാനുള്ള മുറവിളി ഒരു മാസം നീണ്ടു നിന്ന ഒരു ബഹുജന പ്രക്ഷോഭമായി പരിണമിക്കുകയായിരുന്നു.

വനിതാ ദിനത്തില്‍ ബിബിസി സംപ്രേഷണം ചെയ്യുന്ന ഡോക്യമെന്ററി ഒരേ സമയം ഇന്ത്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, കാനഡ എന്നീ രാജ്യങ്ങളിലും കാണാം. മാര്‍ച്ച് 9 ന് ഹോളിവുഡ് താരങ്ങളായ മെറീല്‍ സ്ട്രീപും ഫ്രിഡ പിന്റോയും പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ വച്ചും ചിത്രം പ്രദര്‍ശിപ്പിക്കും.

സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ലിംഗ അസമത്വത്തിനും എതിരെ ലോകം മുഴുവനുമായി സംഘടിപ്പിക്കുന്ന ഒരു ബോധവല്‍ക്കരണ പരിപാടിയും പ്രദര്‍ശനത്തോട് അനുബധമായി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ 20 മില്യണ്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളേയും ഗ്രാമീണ സ്ത്രീകളേയും ബോധവല്‍ക്കരണ പരിപാടി ഉന്നം വക്കുന്നു. ഗ്രാമങ്ങള്‍തോറും സംഘടിപ്പിക്കുന്ന ഡോക്യമെന്ററി പ്രദര്‍ശനത്തോടൊപ്പം ബോധവല്‍ക്കരണ സാമഗ്രികളും വിതരണം ചെയ്യും. ഓരോ 22 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീ ബലാത്സംഗം ചെയ്യുപ്പെടുന്നുണ്ട് എന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.