വിദേശ കമ്പനികളുടെ ഭീമന്‍ സാലറി പാക്കേജ് ഓഫര്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിജയഗാഥ തുടരുന്നു.ഫെയിസ് ബുക്കില്‍ മാസം 11.16 ലക്ഷം രൂപ ഓഫര്‍ (വര്‍ഷം 1 .34 കോടി ) കിട്ടിയ വിദ്യാര്‍ഥിയാണ് ഈ മിടുക്കരില്‍ ഒടുവിലത്തെ ആള്‍.. ഒരു ഇന്ത്യന്‍ എന്ജിനീയറിംഗ് വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പള വാഗ്ദാനമാണിത്.കാണ്‍പൂര്‍ സ്വദേശിയായ ഈ വിദ്യാര്‍ഥിയുടെ കൂടുതല്‍ വിവരങ്ങള്‍ കോളേജ് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.ഇനിയും പഠനം പൂര്‍ത്തിയാക്കാത്ത ഈ മിടുക്കന്‍ കോഴ്സ് പൂര്‍ത്തിയാക്കിയാലുടന്‍ കാലിഫോര്‍ണിയായിലെ ഫെയിസ്ബുക്ക് കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിക്കും.
ഈ മാസമാദ്യം കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ഐ.ഐ.എം.കെ.) വിദ്യാര്‍ഥിക്ക് 73.5 ലക്ഷം രൂപയുടെ വാര്‍ഷികശമ്പളം ഓഫര്‍ കിട്ടിയിരുന്നു.ഒരു യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കാണ് പ്രതിവര്‍ഷം ഒന്നരലക്ഷം യു.എസ്. ഡോളര്‍ വേതനം വാഗ്ദാനംചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല