ഇന്നസെന്റ്,ജ്യോത്സ്ന എന്നിവര്‍ നേതൃത്വം നല്‍കുന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട സ്റ്റാര്‍ ബിട്സ് ഷോ ക്യാന്‍സല്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു.ഇതു സംബന്ധിച്ച സത്യം മലയാള സിനിമ വൃത്തങ്ങളില്‍ നിന്നും നേരിട്ട് ലഭിച്ച വിവരമനുസരിച്ചു എന്‍ ആര്‍ ഐ മലയാളി ഇന്നലെ വെളിപ്പെടുത്തിയതാണ്.സംഘാടകരുടെ പരിചയക്കുറവും ആദ്യം സമ്മതിച്ചതില്‍ കൂടുതല്‍ സ്റ്റേജുകള്‍ ബുക്ക് ചെയ്തതും എന്നാല്‍ അതിനനുസരിച്ച് പ്രതിഫലം വര്‍ധിപ്പിക്കാന്‍ സംഘാടകര്‍ തയ്യാറാവാത്തതുമാണ് വിസ അടിച്ചു കിട്ടിയിട്ടും ഷോ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ഇതു സംബന്ധിച്ച് എന്‍ ആര്‍ ഐ മലയാളി ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു
സംഘാടകരുടെ അത്യാര്‍ത്തി മൂലം ഇന്നസെന്റ് ഷോ റദ്ദാക്കി :ആയിരക്കണക്കിന് മലയാളികള്‍ക്ക് പണ നഷ്ടം !
അതേസമയം ഷോ ക്യാന്‍സല്‍ ചെയ്തതിനു കാരണം താരങ്ങള്‍ ആണെന്ന് പറഞ്ഞ് ഇന്നസെന്റിനെയും ഗായിക ജ്യോത്സ്നയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ചില യു കെ മാധ്യമങ്ങള്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു.യു കെ മലയാളികളില്‍ നിന്നും വിവാദ സംഘാടകര്‍ക്ക് ഉണ്ടായേക്കാവുന്ന എതിര്‍പ്പ് ഭയന്നാണ് പണം വാങ്ങി കേരളത്തിലെ ബഹുമാന്യരായ കലാകാരന്മാരെ മോശമായി ചിതീകരിച്ചു വാര്‍ത്തകള്‍ മെനഞ്ഞത്.ഈ ഷോയുടെ ഔദ്യോകിക മാധ്യമ പങ്കാളിയെന്ന് സ്വയം വിശേഷിപ്പിച്ച മാധ്യമമായിരുന്നു ഈ കുപ്രചരണത്തിന് നേതൃത്വം കൊടുത്തത്.
എന്നാല്‍ യു കെ മലയാളികളെ വ്യക്തിഹത്യ ചെയ്യുന്നത് പോലെ കേരള താരങ്ങള്‍ക്കെതിരെ കഥകള്‍ മെനഞ്ഞാല്‍ പണി കിട്ടുമെന്ന് മനസിലാക്കിയവര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.ഇതോടെ എന്‍ ആര്‍ ഐ മലയാളി ഇന്നലെ പ്രസിദ്ധീകരിച്ചതാണ് സംഭവം സംബന്ധിച്ച സത്യമെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.ഇപ്പോള്‍ കുരുക്കില്‍ ആയിരിക്കുന്നത് യു കെയില്‍ നിന്നുള്ള സംഘാടകര്‍ ആണ്.ജര്‍മനിയില്‍ നിന്നുള്ള അച്ചായനെയും യു കെയിലെ മഞ്ഞപ്പത്രത്തെയും വിശ്വസിച്ച് പണമിറക്കിയ ഇവരുടെ ആയിരക്കണക്കിന് പൌണ്ടാണ് ഇപ്പോള്‍ വെള്ളത്തിലായത്.
യു കെയില്‍ നിശ്ചയിച്ചിരുന്ന 11 സ്റ്റെജുകളിലേക്കും ടിക്കറ്റ് വില്‍പ്പന ഏറെക്കുറെ പൂര്‍ത്തിയായിരുന്നു.ഷോ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത പല പ്രാദേശിക സംഘടനകളും ഇതിലേക്കായി ആയിരക്കണക്കിന് പൌണ്ട് ചിലവഴിച്ചിരുന്നു.ടിക്കറ്റ് തുക ആളുകള്‍ക്ക് തിരികെ കൊടുക്കേണ്ടി വരുമെന്നതിനാല്‍ ഹാള്‍ ഡിപ്പോസിറ്റ് ,ടിക്കറ്റ് അച്ചടിക്കാന്‍ ചിലവായ പണം,മറ്റു ചിലവുകള്‍ എന്നിങ്ങനെ ഈ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പണം നഷ്ട്ടപ്പെടും.അതേ സമയം ഷോ കാണാന്‍ വേണ്ടി അവധിയെടുത്ത ആളുകള്‍ക്ക് ഡ്യൂട്ടി നഷ്ട്ടപ്പെട്ടത് മൂലമുണ്ടായ സാമ്പത്തിക നഷ്ട്ടം മില്യന്‍ പൌണ്ടോളം വരും.ഇവരില്‍ പലരും സംഘാടകരോട് നഷ്ട്ട പരിഹാരം ആവശ്യപ്പെടുമെന്നറിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല