1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2011


ബെല്‍ഫാസ്റ്റ് മലയാളികള്‍ക്കിടയില്‍ ഒരു മലയാളി ഫൈനാന്‍ഷ്യല്‍ അഡ്വൈസര്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പോളിസി വില്‍ക്കുന്നു എന്ന വാര്‍ത്ത മലയാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നു.കുറഞ്ഞ ചെലവുള്ള പ്രീമിയം നല്‍കുന്ന ഈ എജെന്റ് ശരിയായ പോളിസി വിവരങ്ങള്‍ നല്‍കുന്നില്ല എന്നാണു പരാതി.ഇദ്ദേഹത്തിന്റെ പോളിസിയില്‍ പല അസുഖങ്ങളും കവര്‍ ചെയ്യുന്നില്ല എന്നും പരാതിയുണ്ട്

യു കെയിലെ ഒരു മലയാളി ഓണ്‍ലൈന്‍ പത്രമാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്.സാധാരണ വിവാദങ്ങള്‍ ഉണ്ടാവുമ്പോള്‍ ആളുകളുടെ പേരും ഊരും തിരിച്ചു പറയുന്നവര്‍ ഇത്തവണ വിവാദ എജെന്റിന്റെ പേര് വിവരങ്ങള്‍ വെളിപ്പ്പെടുതിയിട്ടില്ല.നിരവധി മലയാളി എജെന്റുമാര്‍ യു കെയില്‍ ഇന്ഷുറന്സ് ബിസിനസ് ചെയ്യുന്നതിനാല്‍ തട്ടിപ്പുകാരന്‍ ആരെന്നറിയാതെ ആശങ്കയിലാണ് മലയാളികള്‍.

ഇന്‍ഷ്വറന്‍സ് വില്‍ക്കാന്‍ നിയമപരമായി അവകാശമുള്ളവരില്‍ നിന്ന് വാങ്ങുന്ന ഇന്‍ഷ്വറന്‍സുകള്‍ക്കേ കോമ്പന്‍സേഷന്‍ ക്ലെയിം ലഭിക്കൂ എന്നത് പ്രാഥമികമായി എല്ലാവരും അറിഞ്ഞിരിക്കണം.നമ്മളെ സമീപിക്കുന്ന എജെന്റ് വ്യാജനല്ല എന്ന് ഉറപ്പുവരുത്താന്‍ യോഗ്യതയ്ക്കുള്ള തെളിവ് ആവശ്യപ്പെടാവുന്നതാണ്.

പ്രീമിയം കുറഞ്ഞു എന്നതുകൊണ്ട്‌ മാത്രം പോളിസി മോശമാകണമെന്നില്ല.ഉദാഹരണത്തിന് വളരെ അപൂര്‍വ്വം ആയുള്ള ചില ക്രിട്ടിക്കല്‍ അസുഖങ്ങള്‍ കവര്‍ ചെയ്യാതിരുന്നാല്‍ പ്രീമിയത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.അതുപോലെ കൂടിയ പ്രീമിയം അടക്കുന്ന പോളിസി ഏറ്റവും നല്ലതും ആകണമേന്നുമില്ല. നമ്മുടെ ആവശ്യത്തിനു ഉതകുന്ന നമ്മുടെ ബജറ്റില്‍ ഒതുങ്ങുന്ന പോളിസി വേണം എജെന്റിനോട് ആവശ്യപ്പെടാന്‍.എജെന്റിന്റെ താല്പര്യങ്ങള്‍ അല്ല നമ്മുടെതാണ്‌ പാലിക്കപ്പെടെണ്ടത്.

അതേസമയം വായനക്കാരന്റെ കത്തുകള്‍ സൃഷ്ട്ടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള പത്രാധിപരുടെ മറ്റൊരു തറവേല ആയാണ് നല്ലൊരു ശതമാനം പേരും ഈ വാര്‍ത്തയെ കാണുന്നത്.മലയാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്ന ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.അതോടൊപ്പം ഇന്ഷുറന്സ് രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മലയാളി പ്രമുഖരുടെ പ്രതികരണവും ഈ വിഷയത്തില്‍ ഞങ്ങള്‍ തേടുന്നതായിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.