ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച വീഡിയോ കണ്ടെത്തുന്നതിനായി ഗൂഗിള്‍ പുതിയ അല്‍ഗോരിതം കൊണ്ട് വന്നു. ഇതനുസരിച്ച് കണ്ടെത്തിയ ഏറ്റവും തമാശ നിറഞ്ഞ വീഡിയോകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകള്‍ അല്ല എന്നത് വിചിത്രമാണ്. ആളുകളുടെ പ്രതികരണമാണ് മികച്ച വീഡിയോ തിരഞ്ഞെടുക്കുന്നതില്‍ ഗൂഗിളിനെ സഹായിച്ചത്. സാധാരണ ചിരിക്കുന്നതിനെ അതിസംബോധന ചെയ്യുന്ന lol,hahaha തുടങ്ങിയ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വാക്കുകളായ ‘lolololol’, ‘looooooooooool’ എന്നിവ ചിരിയുടെ തീവ്രതയെക്കുറിക്കുന്നതായും ഗൂഗിള്‍ പരിഗണിക്കുന്നുണ്ട്.
ഈ രീതിയില്‍ കണ്ടെത്തിയ വീഡിയോവിനു പ്രേക്ഷകര്‍ 22000 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ എത്ര കണ്ടു എന്നതല്ല അത് കണ്ടു എത്ര ചിരിച്ചു എന്നതാണ് അളവ് കോല്‍ എന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിള്‍ എഞ്ചിനീയര്‍ സങ്കേത ഷെട്ടിയാണ് ഇതിനെ അതിസംബോധന ചെയ്തു സംസാരിച്ചത്. തലകെട്ട്,ടാഗ്,പ്രതികരണം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കമന്റുകളാണ് പ്രധാനമായും നിരീക്ഷിക്കപ്പെടുന്നത്.
lol, lmao, rofl, :), ;-), xP,hehehe, jajaja, kekeke എന്നിവയാണ് കാഴ്ചക്കാരുടെ പ്രധാനമായുള്ള പ്രതികരണങ്ങള്‍. ഇവയുടെ കണക്കനുസരിച്ചും വീഡിയോകള്‍ തരം തിരിച്ചു അവയിലെ ചിരിപ്പിക്കുന്ന ഘടകം കണ്ടെത്തിയാണ് വീഡിയോ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍ കൃത്യമല്ലെന്നു പലയിടങ്ങളില്‍ നിന്നും ആരോപണം ഉണ്ട്. മുന്‍കൂട്ടി നിര്മ്മിക്കപ്പെട്ട വീഡിയോകള്‍ ആയിട്ടാണ് പലരും ഇതിനെ തിരിച്ചറിയുന്നത്. എന്തായാലും ഈ വീഡിയോ കണ്ടു തീരുമാനിക്കൂ ഗൂഗിളിന് തെറ്റ്പറ്റിയോ ഇല്ലയോ എന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല