നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നയാളാണോ എന്ന ചോദ്യത്തിന് സാധ്യതയില്ലെന്ന് ഉറപ്പാണല്ലോ. ഇപ്പോള്‍ ആരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത്. എല്ലാവരും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരു ചോദ്യത്തിന് സാധ്യതയുണ്ട്. അത് നിങ്ങളുടെ വീട്ടില്‍ ചെറിയ കുട്ടികളുണ്ടോ എന്നതാണ്. അതായത് പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വീടാണോ നിങ്ങളുടേത്. എങ്കില്‍ കാര്യങ്ങള്‍ ഇത്തിരി പ്രശ്നത്തിലാണ്. സൂക്ഷിക്കണം എന്നല്ലാതെ വേറൊന്നും പറയാനില്ല.
പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. ഗുരുതരമായ എന്നുപറഞ്ഞാല്‍ ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങളാണ് കുട്ടികള്‍ക്ക് വരാന്‍ സാധ്യത. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമായിരിക്കണം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാവുള്ളു എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഫോണ്‍ വിളിക്കാന്‍ കൊടുത്താല്‍തന്നെ വളരെ കുറച്ച് സമയം മാത്രമേ കൊടുക്കാന്‍ പാടുള്ളു. ദൂരെയുള്ള അപ്പനോട് അല്ലെങ്കില്‍ അമ്മയോട് സംസാരിക്കാന്‍ സംസാരിക്കാന്‍ മണിക്കൂറുകളോളം മക്കള്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് തന്നെയാണ് പറയാനുള്ളത്.
പത്ത് വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ തലച്ചോറില്‍ കാര്യമായ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മരുന്നുകള്‍ സൂക്ഷിക്കുന്നതുപോലെതന്നെ മൊബൈല്‍ ഫോണും സൂക്ഷിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല