കൊച്ചി: കേരള പ്രവാസികാര്യവകുപ്പ് നോര്‍ക്ക- റൂട്ട്സ് ഡയറക്ടറായി ഇസ്മയില്‍ റാവുത്തരെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംങ്ങ് ഡയറക്ടറായ ഇസ്മയില്‍, മൂവാറ്റുപുഴ ആയവന സ്വദേശിയും എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയുമാണ്. സംസ്ഥാന പ്രവാസി വകുപ്പിന് കീഴില്‍ 2002ല്‍ രൂപകരിച്ച നോര്‍ക്ക റൂട്ട്സിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. മന്ത്രി കെ സി ജോസഫ്, എംഎ യൂസഫലി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. കോതമംഗലം എം എ എഞ്ചനീയറിംഗ് കോളേജില്‍നിന്ന് ബിടെക്ക്, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് എംബിഎ, ഐഐഎം അഹമ്മദബാദില്‍നിന്ന് റീട്ടെയില്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം എന്നിവ നേടിയിലുള്ള ഇസ്മായില്‍ റാവുത്തറിന് ഇന്ത്യക്ക് പുറമെ യുഎഇ, ബഹ്റിന്‍ എന്നിവടങ്ങളിലും ബിസ്നസ് സംരംഭങ്ങളുണ്ട്. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നിര്‍വ്വാഹക സമതി അംഗമാണ്. ഭാര്യ- മുംതാസ്. മക്കള്‍- സാറ, ഐഷ, ഫാത്തിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല