പണ്ടുപണ്ട് ദിനോസറുകള്‍ക്ക് മുമ്പ് ഭൂമി എങ്ങനെയായിരുന്നു. ഒരു കഥ തുടങ്ങുകയാണെന്ന് കരുതണ്ട. വളരെ ഗൗരവം നിറഞ്ഞ ചോദ്യംതന്നെയാണ്. മാമല്‍സ് എന്നൊരു വിഭാഗം ജീവികള്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ചുമ്മാതങ്ങ് പറയുകയൊന്നമല്ല. ശാസ്ത്രീയ ഗവേഷണം നടത്തി തെളിയിക്കുകയാണ് ചെയ്തിരിക്കുന്നത്. 70 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസറുകള്‍ കാലത്തേക്കാണ് ഗവേഷകര്‍ പോകുന്നത്. എങ്ങനെയാണ് മാമല്‍സിന് രൂപമാറ്റം സംഭവിച്ചതെന്നാണ് ശാസ്ത്രലോകം കൗതകപൂര്‍വ്വം വിലയിരുത്തുന്നത്.
എന്തായാലും പുതിയ കണ്ടുപിടുത്തങ്ങള്‍ ശാസ്ത്രലോകത്തിന് വലിയ അത്ഭുതമായിരിക്കുകയാണ്. കണ്ടുപിടുത്തം വേറൊന്നുമല്ല. എലിയില്‍നിന്ന് ആനയിലേക്കുള്ള ദൂരം ഇരുപത്തിനാല് മില്യണ്‍ തലമുറകള്‍ വേണ്ടിവന്നു എന്നതാണ് കണ്ടുപിടുത്തം. ഭൂമിയില്‍ എലിയും പൂച്ചയുമെല്ലാം വലിയ കൂറ്റന്മാരായി വാഴുകയായിരുന്നുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിരിക്കുന്നത്. പത്ത് മില്യണ്‍ തലമുറ ഭൂമിയില്‍ ചെലവഴിച്ചശേഷമാണ് പൂച്ചയും മുയലുമെല്ലാം ആനയുടെ വലിപ്പത്തിലേക്ക് വളരുന്നത്.
എന്നാല്‍ മാമല്‍സ് പെട്ടെന്ന് ചെറുതാകുന്ന കൂട്ടത്തിലാണ്. വളരുന്നതിന്റെ പത്തിരട്ടി വേഗത്തിലാണ് ഇവയുടെ വളര്‍ച്ച മുരടിക്കുന്നത്. എന്നാല്‍ വെള്ളത്തിലെ മാമല്‍സ് വളരെ വേഗം വളരും. കരയിലെ മാമല്‍സിനെക്കാള്‍ വേഗത്തിലാണ് വെള്ളത്തിലെ മാമല്‍സ് വളരുന്നത്. എലി കേവലം രണ്ടുവര്‍ഷം മാത്രമാണ് ജീവിക്കുന്നത്. എന്നാല്‍ ആന എണ്‍പതുവര്‍ഷംവരെ ജീവിക്കുന്നു. മാമല്‍സുകളുടെ ജീവിതം പരിശോധിക്കുമ്പോള്‍ വലിയ വ്യത്യാസമാണ് ഓരോ കാലഘട്ടത്തിലും ഉണ്ടായിരിക്കുന്നത്. ഇതെല്ലാം വെച്ചാണ് എലിയില്‍നിന്ന് ആനയിലേക്കുള്ള ദൂരം ഇരുപത്തിനാല് മില്യണ്‍ തലമുറയാണെന്ന് ശാസ്ത്രലോകം കണ്ടെത്തിയത്.
ആഫ്രിക്ക, യൂറേഷ്യ, തെക്ക്- വടക്ക് അമേരിക്ക എന്നിവടങ്ങളില്‍നിന്നായി നാല് തരത്തിലുള്ള മാമല്‍സിനെയാണ് കണ്ടെത്തിയിരിക്കുന്നത്. മാമല്‍സിന് ആനയുമായുള്ള ബന്ധങ്ങളെക്കുറിച്ച് വന്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇറച്ചി കഴിക്കുന്ന മാമല്‍സിലേക്കുള്ള പഠനങ്ങളിലാണ് എലിയുടെയും മറ്റും വളര്‍ച്ചാഘട്ടങ്ങളുംകൂടി വിലയിരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല