1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

വേള്‍ഡ് റെക്കോര്‍ഡ്‌ ലോട്ടറി തുകയുമായി മെഗാ ലോട്ടറി വരുന്നു. അഞ്ഞൂറ് മില്ല്യണ്‍ ഡോളര്‍ അതായത് 314 മില്ല്യണ്‍ പൌണ്ടാണ് സമ്മാനത്തുകയായി ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യു.എസിലാണ് ഈ ലോട്ടറിയുടെ ആസ്ഥാനം. കഴിഞ്ഞ വര്ഷത്തെ 161 മില്ല്യണ്‍ പൌണ്ടിന്റെ യൂറോ മില്ല്യണ്‍ ജാക്ക്പോട്ട് ആയിരുന്നു ബ്രിട്ടണില്‍ ഇത് വരെ ലഭിച്ചതില്‍ വമ്പനായിരുന്നത്. ഇത് ലഭിച്ചത് സ്കോട്ട്ലണ്ട് സ്വദേശികളായ കോളിന്‍, ക്രിസ് എന്നീ ദമ്പതികള്‍ക്കായിരുന്നു. ഇതിന്റെ വിജയി റോബി വില്ല്യംസ്‌, ഡേവിഡ്‌ ബോവി, കൈലി മിനോഗെ, സര്‍ ക്ലിഫ്‌ റിച്ചാര്‍ഡ്‌ തുടങ്ങിയവര്‍ക്കൊപ്പം സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കും.

ഏകദേശം 42 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മെഗാ മില്ല്യണ്‍ ലോട്ടറിക്ക് കേന്ദ്രങ്ങളുണ്ട്. ഏകദേശം പകുതി ബില്ല്യന്‍ (500 million) ഡോളര്‍ വരെയുള്ള സമ്മാനത്തുകക്കായുള്ള ഇവരുടെ പരിശ്രമങ്ങള്‍ ഒടുവില്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ഇത് നേടുവാനുള്ള നമ്പരുകളുടെ സാധ്യതകള്‍ 175,711,536 ആണ്. എന്നിരുന്നാലും ലോട്ടറികള്‍ വാങ്ങുന്നതില്‍ ജനങ്ങളെ പിന്തിരിപ്പിക്കുവാന്‍ ഈ കണക്കിനുമാകില്ലെന്നു ഏകദേശം തീരുമാനമായിക്കഴിഞ്ഞു. 157000 പൌണ്ടിന്റെ നാല്പത്തിഏഴു വിജയികലാണ് കഴിഞ്ഞ ആഴ്ച ഇവര്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്‍പ് 390 മില്ല്യണ്‍ ഡോളറിന്റെ കഥയാണ് ഈ സമ്മാനത്തുക പഴങ്കഥയാക്കുവാന്‍ പോകുന്നത്.

ഈ തുക മുന്‍പ് ന്യൂജേഴ്സിയിലെയും ജോര്‍ജിയയിലെയും സ്വദേശികള്‍ പങ്കിടുകയായിരുന്നു. ഭാഗ്യവാനു രണ്ടു മുഴുവന്‍ തുക ലഭിക്കുന്ന രീതിയിലോ ഓരോ വര്‍ഷവും ചെറിയ ഗഡുക്കള്‍ ആയോ പണം ലഭിക്കുന്നതാണ്. വര്‍ഷം 19 മില്ല്യണ്‍ ഡോളര്‍ വച്ചാകും വാര്‍ഷിക ഗഡു ലഭിക്കുക. ആരായിരിക്കും ഈ ഭാഗ്യവാന്‍ എന്നത് കാത്തിരുന്ന് തന്നെ കാണാം. ഭാഗ്യദേവത കുടിയേറിയ ബ്രിട്ടണ്‍ ഈ പ്രാവശ്യം പട്ടികയില്‍ വരുമോ എന്നതു പലരും നോക്കികൊണ്ടിരിക്കയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.