വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്. സംഗതി സത്യമാണ്. അതുപോലെതന്നെയാണ് ദൈവങ്ങളുടെ കാര്യവും. ദൈവങ്ങള്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം. തൂണിലും തുരുമ്പിലും പ്രത്യക്ഷപ്പെടാം എന്നതുപോലെതന്നെ വേണമെങ്കിലും സോക്സിലും പ്രത്യക്ഷപ്പെടാം. സോക്സിലും പ്രത്യക്ഷപ്പെടാം എന്ന് പറഞ്ഞത് നുണയൊന്നുമല്ല. സാറാ കെയ്ന്‍ തന്റെ സോക്സ് കഴുകിക്കാന്‍ തുടങ്ങിയപ്പോഴാണ് യേശുക്രിസ്തുവിന്റെ രൂപം തെളിഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സോക്സ് കഴുകാന്‍ കൊടുക്കാനെടുത്തപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് ഈ മുപ്പത്തിയെട്ടുകാരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ കുറച്ച് നാള്‍മുമ്പ് നാന്‍ ബ്രെണ്ടില്‍ ക്രിസ്തുവിന്റെ ചിത്രം കണ്ടതിനുശേഷം, ഫ്രൈ പാനില്‍ ക്രിസ്തുവിന്റെ ചിത്രം കണ്ടതിനുശേഷം ഇപ്പോഴാണ് യേശുക്രിസ്തുവിനെ ഇങ്ങനെയൊരു സാഹചര്യത്തില്‍ കണ്ടെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല