കയ്യില്‍ കാശുള്ളവരെല്ലാം തങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് സാധാരണയാണ്. ഇത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മൈക്കല്‍ ജാക്സന്‍ തന്റെ നിറം പോലും മാറ്റിയിട്ടുണ്ട്. എന്നാല്‍ ജോവന്‍ റിവേഴ്‌സ് എന്ന യു.എസ് ടി.വി താരത്തിന് പ്ലാസ്‌റ്റിക് സര്‍ജറി എന്നാല്‍ ചായ കുടിക്കും പോലെയാണ്. ഇതുവരെ 739 തവണ സൗന്ദര്യവര്‍ദ്ധക ശസ്‌ത്രക്രിയകള്‍ക്ക് വിധേയയായി എന്നാണ് എഴുപത്തിയെട്ടുകാരിയായ ജോവന്‍ അവകാശപ്പെടുന്നത്.
തന്റെ പ്ലാസ്‌റ്റിക് സര്‍ജറി ‘ശീലത്തെ’ കുറിച്ച് ജോവന്‍ പറയുന്നത് ഇങ്ങനെ, ‘ എല്ലാ ഞായറാഴ്‌ചകളിലും ഞാന്‍ പുതിയത് എന്തെങ്കിലും ചെയ്യാന്‍ പോകും. പത്ത് തവണയാകുമ്പോര്‍ ഒരു തവണ സൗജന്യമാണ്. കാപ്പി കുടിക്കുന്നത് പോലെ അത് തുടര്‍ന്ന് പോകുന്നു’. ഒരു ടോക്ക് ഷോയിലാണ് ജോവന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്രയും സൗന്ദര്യവര്‍ദ്ധക ശസ്‌ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട് എങ്കിലും ജോവന് ഒരു ആഗ്രഹം കൂടി ബാക്കിയുണ്ട് – ശരീരത്തില്‍ ഒരു ടാറ്റൂ പതിക്കണമെന്ന ആഗ്രഹം! എന്തായാലും ഇവരുടെ ഫോട്ടോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല അല്ലെ? എന്തായാലും 739 പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് ഇപ്പണി അവര്‍ നിര്‍ത്തുമോ എന്ന് കണ്ടറിയാം!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല