തൊഴിലില്ലായ്മ ഒരു പ്രശ്നംതന്നെയാണ്. ബ്രിട്ടണിലെ ഏറ്റവും രൂക്ഷമായ പ്രശ്നമേതെന്ന് ചോദിച്ചാല്‍ എല്ലാവരും ഉത്തരം പറയുന്നത് തൊഴിലില്ലായ്മ എന്നുതന്നെയായിരിക്കും. ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് തൊഴിലില്ലായ്മയുടെ രൂക്ഷതയെക്കുറിച്ചാണ്. എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത പുറത്തുവരുന്നു. ജോലി ഒഴിവുകളെക്കുറിച്ചുള്ള പരസ്യങ്ങള്‍ അവഗണിച്ചാണ് ഭൂരിപക്ഷംപേരും തൊഴിലില്ലെന്ന് പരാതിപ്പെടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് ജോലി ഒഴിവുകളുടെ പരസ്യങ്ങള്‍ അവഗണിച്ചാണ് ബ്രിട്ടണിലെ യുവാക്കള്‍ തൊഴിലില്ലെന്ന് പരാതിപ്പെടുന്നത് എന്നാണ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മാസത്തോളം കാലമാണ് പല തൊഴില്‍ പരസ്യങ്ങളും ആരും ശ്രദ്ധിക്കാതെ പോകുന്നത്. തൊഴിലില്ലെന്ന് പരാതിപ്പെടുന്നവര്‍ ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് സാരം. ഏതാണ്ട് 2,443 ജോലിയൊഴിവുകള്‍ ആരും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്നാണ് പത്രം വ്യക്തമാക്കുന്നത്.
ഇതില്‍ 319 ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം വന്നിട്ട് ഒരു വര്‍ഷത്തിലധികമായി എന്നു പറയുമ്പോഴാണ് കാര്യങ്ങളുടെ ഗൌരവം പിടികിട്ടുന്നത്. 42 ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം വന്നിട്ട് രണ്ട് വര്‍ഷമാകുന്നു.മാഞ്ചസ്റ്ററിലേയും ലിവര്‍പൂളിലേയും കാനോക്ക് ചെയ്സിലേയും സ്ഥാപനങ്ങളിലെ പരസ്യങ്ങളാണ് ഇങ്ങനെ ആരും ശ്രദ്ധിക്കാതെ പോകുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജോലിയൊഴിവുകളെല്ലാംതന്നെ നികത്തപ്പെട്ടാല്‍ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
യോര്‍ക്ക്ഷെറയില്‍ ഒരു പാചകക്കാരനെ ആവശ്യപ്പെട്ടുകൊണ്ട് പരസ്യമിട്ടിട്ട് ഇപ്പോള്‍ ഒരുവര്‍ഷമാകുന്നു. 16,000 പൌണ്ട് ശമ്പളമുള്ള ഈ ജോലിയില്‍ പോലും ആളെ കിട്ടുന്നില്ല. ഈ ജോലി അന്വേഷിച്ചുകൊണ്ട് ആരും വരുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 155 നേഴ്സിംങ്ങ് ജോലികളുടെ ഒഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും നികത്തപ്പെടാതെ കിടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല