ഒ.ഐ.സി.സി യു.കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷം ഡിസംബര്‍ 28ന് വിപുലമായ പരിപാടികളോടെ ക്രോയിഡോണില്‍ വച്ച് നടത്തപ്പെടുന്നു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ യ്ക്ക് സ്വീകരണവും ഒ.ഐ.സി.സി ദേശീയ കാമ്പയിന്‍ കമ്മറ്റി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രോയിഡോണില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ഒ.ഐ.സി.സി യു.കെ ദേശീയ നേതാക്കള്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി കെ.കെ മോഹന്‍ദാസ്, ജനറല്‍ കണ്‍വീനറായി ബിജു കല്ലമ്പലം എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ കമ്മറ്റിയും തെരഞ്ഞെടുത്തു.
ഒ.ഐ.സി.സി യു.കെയുടെ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളും പന്ത്രണ്ട് റീജണുകളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍കാല പ്രവര്‍ത്തകരും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
Croydon Holy Saviour, Cameron Road,
Croydon, Surrey, CR0 2SR
കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് നല്‍കുന്ന സ്വീകരണത്തിനും കോണ്‍ഗ്രസ് ജന്മദിനാഘോഷ ഉദ്‌ഘാടനത്തിനും ശേഷം നടക്കുന്ന സമ്മേളനത്തില്‍ ലീഡര്‍ കെ. കരുണാകരന്‍ പുരസ്ക്കാരങ്ങള്‍ വിജയികള്‍ക്ക് നല്‍കുന്നതാണ്. ബ്രിട്ടനിലെ കുടിയേറ്റ മലയാളികളില്‍ നിന്നും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പേര്‍ക്കാവും പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുക. പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നതിനായി അര്‍ഹരായ ആളുകളെ നോമിനേറ്റ് ചെയ്യുന്നതിനായി ഒ.ഐ.സി.സി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഡോ. രാധാകൃഷ്ണ ജി. പിള്ള, അഡ്വ. എന്‍ രാംദാസ്, ശ്രീ. തമ്പി ജോസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മൂന്ന് വിഭാഗത്തിലുമായി നൂറോളും ആളുകളുടെ നോമിനേഷന്‍ ജൂറിയ്ക്ക് ലഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിനു ശേഷമാവും ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ വരുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ദേശീയ ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പിലിനെ ബന്ധപ്പെടാവുന്നതാണ്. 01202892276, 07411507348
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല