1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2023

ഓണത്തോടനുബന്ധിച്ചു കലാഭവൻ ലണ്ടൻ ഓൾ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു. 2023 സെപ്റ്റംബർ 23ന് ലണ്ടനിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

വിജയികളാകുന്ന ടീമിന് ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അൻപത് പൗണ്ടും സർട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങൾക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷൻ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷ പരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
കൊച്ചിൻ കലാഭവൻ ലണ്ടൻ
07841613973 / 0703410717
kalabhavanlondon@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.