1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2020

ജയ്സൺ ജോർജ്‌: കൊച്ചിൻ കലാഭവന്റെ യുകെയിലെ ആസ്ഥാനമായ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഈ ലോക്ക്ഡൗൺകാലത്ത്, കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടന്നു വരുന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിനാണ് “WE SHALL OVERCOME”. അറുപത്തിയഞ്ച് ദിനങ്ങളിലായി എൺപത്തിലേറെ ലൈവ് പ്രോഗ്രാമുകളിലൂടെ ചെറുതുംവലുതുമായ നൂറ്റി ഇരുപതോളം കലാകാരന്മാർ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. അന്തർ ദേശിയതലത്തിൽ നടക്കുന്ന ആദ്യത്തെ മലയാള ഫേസ്ബുക് ലൈവ് പരിപാടിയായി ഈ ക്യാമ്പയിൻ മാറി.

മലയാളസിനിമ രംഗത്തും ചലച്ചിത്ര ഗാന ശാഖയിലുമുള്ള ഒട്ടേറെ പ്രമുഖ വ്യക്തികൾ ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്കും പുതുമുഖ ഗായകർക്കും അഭിനന്ദ പ്രവാഹങ്ങളുമായി എത്തിയിരിക്കുന്നു. ജന്റിൽമാൻ, കാതലൻ, അഥർവ്വം തുടങ്ങിയ ഒട്ടേറെ തമിഴ് മലയാള സിനിമകളുടെ നിർമ്മാതാവായ K T കുഞ്ഞുമോൻ, പ്രമുഖമലയാള മലയാള ചലച്ചിത്ര സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസ്. M ജയചന്ദ്രൻ, ചലച്ചിത്ര താരംമല്ലിക സുകുമാരൻ തുടങ്ങിയ പ്രമുഖർ അവരിൽ ചിലർ മാത്രമാണ്. ചില മലയാള സംഗീത സംവിധായകരുംകമ്പോസറുമാരും തങ്ങളുടെ ചില പുതിയ പ്രോജെക്ടുകളിൽ പുതുമുഖ ഗായകരെ സഹകരിപ്പിക്കാനുള്ള താല്പര്യംപ്രകടിപ്പിച്ചിട്ടുണ്ട്.

ജൂൺ ആറാം തിയതി ശനിയാഴ്ചയായ ഇന്ന് 70s -80s ഓൾഡ് മെലഡീസ് ഗാനങ്ങളുമായി നിങ്ങളുടെ മുന്നിൽഎത്തുന്നത് പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനായ രാജസേനനാണ്. മേലേപറമ്പിൽ ആൺവീട്, ചേട്ടൻവാവ അനിയൻ വാവ, CID ഉണ്ണികൃഷ്ണൻ, സ്വപ്നലോകത്തെ ബാലഭാസ്‌ക്കർ, ആദ്യത്തെ കണ്മണിതുടങ്ങിയ ഒട്ടേറെ സൂപ്പർഹിറ്റ് മലയാള സിനിമകളുടെ സംവിദായകനായ അദ്ദേഹം അറിയപ്പെടുന്ന ഒരു ഗായകനുമാണ്. ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളുടെ ശീലുമായി എത്തുന്ന അദ്ദേഹത്തോടൊപ്പംഗാനങ്ങളാലപിക്കാൻ പ്രമുഖ ഗായികയും ഗന്ധർവ്വ സംഗീത മത്സര വിജയിയുമായ ദേവിക ബാല സുബ്രഹ്മണ്യനുംഉണ്ടാകും. യേശുദാസ്, കെ എസ് ചിത്ര തുടങ്ങിയ പ്രമുഖ ഗായകരോടൊപ്പം പ്രവർത്തിച്ചുവരുന്ന പ്രമുഖ കീബോർഡിസ്റ്റും മ്യൂസിക് കമ്പോസറുമായ രാജ്‌മോഹൻ, പ്രമുഖ ഗിറ്റാറിസ്റ്റ് ശ്രീകുമാർ, തബലിസ്റ്റ് ജെയിൻതുടങ്ങിയവർ താള മേളങ്ങളോടുകൂടി ഒപ്പമുണ്ടാകും.

ഇന്ന് യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ WE SHALL OVERCOME ഫേസ്ബുക് പേജിൽ ഈ മ്യൂസിക്ലൈവ് പരിപാടി ലഭ്യമായിരിക്കും.ഒരു നല്ല ലൈവ് സംഗീത പരിപാടി ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കിൽക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.