കേരള കലാമണ്ഡലത്തിലെ മെക്‌സിക്കന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഹിനിയാട്ടം വിദ്യാര്‍ഥിനി സിയൂള്‍ ഡെനീസ് അകോസ്റ്റ (36) യെ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് മാന്റിക്കി(40)നെയാണ് ശ്രീവില്ലിപുത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്‍പതിന് ശ്രീവില്ലിപുത്തൂരില്‍ കൃഷ്ണന്‍ കോവില്‍നിന്ന് തൃശ്ശൂരിലേക്ക് തിരിച്ച് പോകവേയാണ് കാണാതായതെന്ന് വ്യക്തമാക്കി മാന്റിക് ആണ് പരാതി നല്‍കിയത്. ശ്രീവില്ലിപുത്തൂരിനടുത്ത് കലാശലിംഗം സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് മാന്റിക്.
പാതികത്തിക്കരിഞ്ഞ ഒരു സൂട്ട് കേസില്‍ അടക്കം ചെയ്‌ത നിലയില്‍ മധുരയ്‌ക്കടുത്ത അസ്‌തിനപട്ടിയിലെ കുറ്റിക്കാട്ടില്‍ തിങ്കളാഴ്‌ച ഒരു സ്‌ത്രീയുടെ ജഡം കണ്ടെത്തിയിരുന്നു. അത് സിസിലിയുടെയാണെന്നു പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മാന്‍ഡ്രിക് പിടിയിലായത്. പഠനത്തിനായി ഇന്ത്യയിലെത്തിയ മെക്‌സിക്കന്‍ സ്വദേശികളായ ഇരുവരും വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് അഞ്ചുവയസുള്ള ഒരു കുട്ടിയുമുണ്ട്. ഫ്രഞ്ചുകാരനുമായി സിസിലിക്കുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിനു മാന്‍ഡ്രിക്കിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. കുട്ടിയെയും തങ്ങള്‍ക്കൊപ്പം വിട്ടയയ്‌ക്കണമെന്നു മാന്‍ഡ്രിക്കിനോട് സിസിലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാന്‍ഡ്രിക്ക് ഇതിനു തയാറായില്ലെന്നു പോലീസ് പറയുന്നു.
കഴിഞ്ഞ മൂന്നിനു ശ്രീവില്ലിപുത്തൂരിലെ വീട്ടിലെത്തിയ സിസിലി ആവശ്യം വീണ്ടും ഉന്നയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രകോപനമാണു കൊലപാതകത്തിലെത്തിയത്. സിസിലിയെ കൊലപ്പെടുത്തിയ മാന്‍ഡ്രിക്ക് മുഖം കരിച്ചു വികൃതമാക്കി. തുടര്‍ന്ന് മൃതദേഹം സൂട്ട്‌കേസിലാക്കി കാറില്‍ കൊണ്ടുപോയി അസ്‌തിനപട്ടിയിലെ കുറ്റിക്കാട്ടിലുപേക്ഷിച്ചു. തുടര്‍ന്നു സിസിലിയെ കാണാതായതായി മാന്‍ഡ്രിക് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ സിസിലിയെ പതിവായി തൃശൂരിലേക്കുള്ള യാത്രയ്‌ക്ക് എത്തിക്കുന്ന കൃഷ്‌ണന്‍കോവില്‍ ബസ്സ് സ്‌റ്റാന്‍ഡില്‍ മാന്‍ഡ്രിക് ഇറക്കിവിട്ടതായും പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്നു പരാതി നല്‍കുകയാരുന്നുവെന്നുമാണ് മാന്‍ഡ്രിക് പോലീസിനോടു പറഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണു സിസിലി ചെറുതുരുത്തിയില്‍ നിന്നു ശ്രീവില്ലിപുത്തൂരിലേക്കു പോയത്.
ഇതിനിടെ മൃതദേഹമടങ്ങിയ സൂട്ട്‌കേസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. സിസിലിയെ കൊല്ലാന്‍ മുന്‍കൂട്ടിപദ്ധതിയുണ്ടായിരുന്നില്ലെന്നു മാന്‍ഡ്രിക് പോലീസിനോടു പറഞ്ഞു. കുട്ടിക്കുവേണ്ടിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പറയുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മാന്‍ഡ്രിക്ക് ശ്രീവില്ലിപുത്തൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയാണ്. കലാമണ്ഡലത്തില്‍ ഐ.സി.സി.ആര്‍ സ്‌കോളര്‍ഷിപ്പില്‍ പഠനം നടത്തുകയായിരുന്ന സിസിലി ഷൊര്‍ണൂരില്‍ പേയിംഗ് ഗസ്‌റ്റായി താമസിക്കുകയുമായിരുന്നു. കുട്ടിയെ ഏറ്റെടുക്കാന്‍ ചെന്നൈപോലീസ് മെക്‌സിക്കോയിലുള്ള ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്‍ഡ്രിക് പൂര്‍ണമായും കുറ്റം സമ്മതിക്കാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല