കേരള രാഷ്ട്രീയത്തിലെ രാജാവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരുമായി അറിയപ്പെട്ടിരുന്ന സമുന്നതനായ നേതാവായിരുന്നു കെ കരുണാകരന്‍. മൂന്നു തവണ കേരള മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,കേന്ദ്ര വ്യവസായ മന്ത്രി എന്നിങ്ങനെ അത്യപൂര്‍വമായ പദവികള്‍ അലങ്കരിച്ചിട്ടുള്ള ലീഡറുടെ ഒന്നാം ചരമവാര്‍ഷികം ഡിസംബര്‍ 23 ന് ഒ ഐ സി സി യു കെ നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എല്ലാ റീജിയനുകളിലും സംഘടിപ്പിക്കപ്പെടുന്നു.അതാത് റീജിയണല്‍ പ്രസിഡണ്ടുമാരുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.
ലീഡറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒ ഐ സി സി യു കെ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ചടങ്ങില്‍ മുഴുവന്‍ കോണ്ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ദേശീയനേതൃത്വം അഭ്യര്‍ഥിച്ചു.
ആരാധ്യനായ ലീഡര്‍ കോണ്ഗ്രസ് പാര്‍ട്ടിക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ് .അതിന്‍റെ ഏറ്റവും വലിയ തെളിവാണ് പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന നെടുമ്പാശ്ശേരി വിമാനത്താവളം. അങ്ങിനെ നിരവധി വിലമതിക്കാനാവാത്ത സംഭാവനകള്‍ ലോകമലായളികള്‍ക്ക് നല്‍കിയ ലീഡറുടെ അനുസ്മരണ യോഗത്തില്‍ യു കെയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും കോണ്ഗ്രസ് പ്രവര്‍ത്തകരും പങ്കുചേരണമെന്ന് ഒ ഐ സി സി യു കെ നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് വിനോദ് ചന്ദ്രന്‍,വൈസ് പ്രസിഡന്റ് ബിനോ ഫിലിപ്പ്,ഷിബു ഫെര്‍ണാണ്ടസ്,അബ്ദുള്‍ഖാദര്‍,ജെനെറല്‍ സെക്രട്ടറി ലക്സന്‍ കല്ലുമാടിക്കല്‍,സെക്രട്ടറിമാരായ ഡോക്ടര്‍ ജോഷി തെക്കേക്കൂറ്റ്,ബിബിന്‍ കുഴിവേലില്‍,അഡ്വ ബോബി തോമസ്,ജിതിന്‍ ലൂക്കോസ്,ഫിലിപ്പോസ് വെച്ചൂച്ചിറ,ജോണ്‍ വര്‍ഗീസ്,ട്രഷറര്‍ സജു കെ ഡാനിയേല്‍,കമ്മിറ്റി അംഗങ്ങളായ ഡോക്ടര്‍ പ്രേംചന്ദ്,റോണി ജേക്കബ്,പ്രവീണ്‍ കര്‍ത്താ,ദിലീപ് മാത്യു,ബാബു ജോസഫ്,ജോയിസ് പള്ളിക്കമാലില്‍,ആന്‍റണി മാത്യു എന്നിവര്‍ അഭ്യര്‍ഥിച്ചു.
അനുസ്മരണ യോഗത്തിന്‍റെ വിശദ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന റീജണല്‍ പ്രസിഡണ്ടുമാരെ ബന്ധപ്പെടുക
ലണ്ടന്‍ റീജിയന്‍ : പ്രസാദ് കൊച്ചുവിള
മാഞ്ചസ്റ്റര്‍ നോര്‍ത്ത്‌വെസ്റ്റ് : ബെന്നിച്ചന്‍ മാത്യു
യോര്‍ക്ക്‌ഷയര്‍ ഹമ്പര്‍ – സ്റ്റെനി ചവറാട്ട്
ഈസ്റ്റ് മിഡ്ലാന്‍ഡ്സ് : നിര്‍മല്‍ ജോസ്
വെസ്റ്റ് മിഡ്ലാന്‍ഡ്സ്: ദീപേഷ് സ്കറിയ
ഈസ്റ്റ് ആന്ഗ്ലിയ : ബിജു സെബാസ്റ്റ്യന്‍ പ്ലാമൂട്ടില്‍
സൗത്ത് ഈസ്റ്റ് : ജോമോന്‍ കുന്നേല്‍
നോര്‍ത്ത് ഈസ്റ്റ് : എബി മാത്യു
സൗത്ത് വെസ്റ്റ് – ദേനിക് പ്രകാശ്
വെയില്‍സ് : ടോമി കുര്യന്‍
സ്കോട്ട്‌ലന്‍ഡ് : ബോബന്‍ ജോസഫ്
നോര്‍ത്തേന്‍ അയര്‍ലണ്ട് : ജിബിന്‍ ജോര്‍ജ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല