1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

യുകെയിലെ റെഡ്ബ്രിഡ്ജ് മ്യൂസിയത്തില്‍ കഥകളി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 22 വരെയാണ് എക്‌സിബിഷന്‍. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരേയും ശനിയാഴ്ച ദിവസം രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരേയുമാണ് എക്‌സിബിഷന്‍ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും.

യുകെയിലെ പ്രശസ്തരായ കഥകളി ആര്‍ട്ടിസ്റ്റുകളായ കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബറയും ചേര്‍ന്നാണ് റെഡ്ബ്രിഡ്ജ് മ്യൂസിയത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. എക്‌സിബിഷനില്‍ കഥകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വാന്‍സ്റ്റെഡ് ഹൈസ്‌കൂള്‍ തയ്യാറാക്കിയ കോസ്റ്റിയൂമുകളും പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. റെഡ്ബ്രിഡ്ജ് ആസ്‌നെറ്റ് റെഡ്ബ്രിഡ്ജില്‍ താമസിക്കുന്ന കേരളീയരെ കുറിച്ച് തയ്യാറാക്കിയിരിക്കുന്ന ഷോട്ട്ഫിലിമും പ്രദര്‍ശിപ്പിക്കും.

ഒക്ടോബര്‍ 30 നും 31 ഉം എക്‌സിബിഷനോട് അനുബന്ധിച്ച് ഫാമിലി ഇവന്റ്‌സുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 ചൊവ്വാഴ്ച 2 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി മാര്‍വലസ് മാസ്‌ക് എന്ന പരിപാടി നടക്കും. രാവിലെ 10.30 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണിവരേയും ആണ് പരിപാടി നടക്കുക. ഇന്ത്യയില്‍ നിന്നുള്ള കഥകളും പാട്ടുകളും കുട്ടികള്‍ക്കായി പറഞ്ഞുകൊടുക്കുകയും ഒപ്പം കഥകളിയില്‍ നിന്ന് പ്രചോദനം ഉണ്ട് തയ്യാറാക്കിയ ഫേസ് മാസ്‌ക് വാങ്ങുകയും ചെയ്യാം. റെഡ്ബ്രിഡ്ജ് മ്യൂസിയത്തിലെ ഗ്ലൗസ്റ്റര്‍ റൂമിലാണ് പരിപാടി നടക്കുക

ഒക്ടോബര്‍ 31 ബുധനാഴ്ച പപ്പെറ്റ് പെര്‍ഫോമേഴ്‌സ് എന്ന പേരില്‍ അഞ്ചു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിക്കും. കഥകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വയം എങ്ങനെ ഒരു പാവയെ തയ്യാറാക്കമെന്നും അതുപയോഗിച്ച് എങ്ങനെ പാവക്കൂത്ത് നടത്താന്‍ സാധിക്കുമെന്നുമാണ് പഠിപ്പിക്കുന്നത്. രാവിലെ 10.30 മുതല്‍ 12 വരെയാണ് ക്ലാസ് നടക്കുക. മ്യൂസിയത്തിലെ യോര്‍ക്ക് റൂമിലാകും പരിപാടി നടക്കുക.

രണ്ട് പരിപാടിയിലും ഒരു കുട്ടിക്ക് 1.50 പൗണ്ട് വീതം ഫീസ് നല്‍കണം. മാതാപിതാക്കള്‍ക്കും കെയറര്‍മാര്‍ക്കും സൗജന്യമായിട്ടായിരിക്കും പ്രവേശനം. ബുക്കിംഗിനായി 020 8708 2317 എന്ന നമ്പരില്‍ ബന്ധപ്പെടണം.

എക്‌സിബിഷന്‍ നടക്കുന്ന മ്യൂസിയത്തിന്റെ വിലാസം:
Redvridge Museum,
1st floor Exhibition Area
Central library, Clements Road
Ilford, IG1 1EA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.