1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

കവിയൂര്‍ കേസിലെ അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയെന്നു സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഈ ദിവസങ്ങളില്‍ പെണ്‍കുട്ടി വീടിന് പുറത്ത് പോയിട്ടില്ല. വീട്ടില്‍ വെച്ച് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഹൃത്തായ പെണ്‍കുട്ടിയോട് പിതാവ് നാരായണന്‍ നമ്പൂതിരിയുടെ പെരുമാറ്റം മോശമായ രീതിയില്‍ ആയിരുന്നുവെന്ന് അനഘയ്ക്ക് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരുവനന്തപുരത്തെ പ്രത്യേക സി.ബി.ഐ കോടതിയില്‍ അന്വേഷണസംഘം പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസില്‍ ലതാ നായരെ മാത്രം പ്രതിയാക്കി സി.ബി.ഐ നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അനഘയുടെ മൃതദേഹത്തില്‍ പുരുഷബീജം കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

2004 സപ്തംബറില്‍ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ കവിയൂരിലെ വാടകവീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അനഘ പീഡനത്തിന് ഇരയായതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.