മന്ത്രി കെ ബി ഗണേശ്കുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ്(ബി) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ്(ബി) സെക്രട്ടേറിയറ്റ് യോഗം ഗണേശിനെ പുറത്താക്കിയേക്കും എന്നും സൂചനകളുണ്ട്.
ഗണേശും പിതാവ് ബാലകൃഷ്ണപിള്ളയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിക്കഴിഞ്ഞു. ഗണേശിനെതിരെ പാര്‍ട്ടിയിലും എതിര്‍പ്പ് ശക്തമാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ചെയര്‍മാനായ ബാലകൃഷ്ണപിള്ളയെ ആണ് ഈയിടെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ശണേശിനെതിരെ പാര്‍ട്ടി നടപടി വൈകിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് നടപടിയിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും പാര്‍ട്ടി നേതാക്കളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഗണേശിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യം ശക്തമായിരുന്നു. ഗണേശ് മന്ത്രിയായിട്ട് പാര്‍ട്ടിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല