പാചകവാതകവില വീണ്ടും കൂട്ടണമെന്ന് കേല്‍ക്കര്‍ സമിതിയുടെ ശുപാര്‍ശ. കുറഞ്ഞത് 50 രൂപ ഉടനടി കൂട്ടണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ സബ്സിഡി തുടരാനാവില്ലെന്നും സമിതി ധനമന്ത്രാലയത്തെ അറിയിച്ചു . മണ്ണെണ്ണക്ക് ലിറ്ററിന് 2 രൂപയെങ്കിലും കൂട്ടണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാല്‍ സമിതിയുടെ ശുപാര്‍ശകളെക്കുറിച്ച് പഠിച്ചശേഷം മാത്രമെ തീരുമാനമെടുക്കൂവെന്ന് ധനമന്ത്രാലയം അറിയിച്ചു. “സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്ന നയത്തിനനുസൃതമല്ല ശുപാര്‍ശകളെന്നും നയം മാറ്റണമെന്നാണ് കേല്‍ക്കര്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല