1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിച്ച ഓണാഘോഷം ഗംഭീരമായി. ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപോയികയില്‍ ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യ ബലിയോടെ ഓണാഘോഷത്തിന് തുടക്കമായി.

ദിവ്യ ബലിക്ക് ശേഷം പാരിഷ് ഹാളില്‍ മനോഹരമായി അത്തപ്പൂക്കളം ഒരുക്കി ഓണ കലാവിരുന്നിനു നാന്ദി കുറിച്ചു. വേദിയിലെ മുതിര്‍ന്ന ദമ്പതികളായ ജോസ് പുത്തന്‍പുര ലിസി ജോസ് ദമ്പതികള്‍ കെണ്ടല്‍ ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. തുടര്‍ന്ന് മാത്യു അച്ചന്‍ ഓണ സന്ദേശം നല്‍കി. അംഗങ്ങള്‍ നൃത്ത നൃത്യങ്ങള്‍, സ്‌കിറ്റുകള്‍, ഓണ പാട്ടുകള്‍, ഓണാനുബന്ധ മത്സരങ്ങള്‍ എന്നിവ കൂട്ടിയിണക്കി നടത്തിയ കലാ വിരുന്നു കെണ്ടല്‍ ഓണാഘോഷത്തെ ആസ്വാദകരമാക്കി. ലാലപ്പന്‍ കളീക്കല്‍ ജോസ് മേരിമംഗലം ബെന്നി ജേക്കബ്, ഷിബി പുന്നന്‍ , സജി ജോര്‍ജ്, ടെന്നിസന്‍ കുര്യാക്കോസ്, ആനി ബാബു, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

കുംബ്രിയായിലുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളും അവരവരുടെ വീടുകളില്‍ പാകം ചെയ്തു കൊണ്ട് വന്നൊരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ ആഘോഷത്തിന്റെ ഏറ്റവും വലിയ ഒത്തൊരുമയുടെയും ആസ്വാദനത്തിന്റെയും മുഖ്യ ഇനമായി. ഓണാഘോഷ പരിപാടി വന്‍ വിജയമായതിന്റെ അഭിമാനത്തോടും സന്തോഷത്തോടും അവിസ്മരണീയമായ ഒരു ആഘോഷത്തെ നെഞ്ചിലേറ്റിയാണ്, വീണ്ടും ക്രിസ്തുമസ്സിനു സംഗമിക്കുവാന്‍ തീരുമാനവുമായി കെണ്ടല്‍ മലയാളി കുടുംബങ്ങള്‍ പിരിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.