പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് മന്ത്രിസ്ഥാനം നല്‍കണമെന്ന് യൂ.ഡി.എഫിനോട് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍. നവംബര്‍ ഒമ്പതിനു ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും.സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവലോകനം ചെയ്യാനാണ് യോഗം വിളിച്ചത്. ജോണി നെല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.പിറവം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല