കുറ്റവിമുക്തരാവുന്ന കുറ്റവാളികളെ പുനരധിവസിപ്പിക്കാന്‍ നിര്‍മ്മിച്ച വീട്ടില്‍ നിന്നും പത്തു വയസ്സുളളകുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് മിഡാസിലെ ഓല്‍ഡ്ബറിയിലാണ് സംഭവം നടന്നത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ബെന്‍ എന്ന പത്തുവയസ്സുകാരന്‍ സമയം കഴിഞ്ഞും തിരിച്ചു വരാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ബെന്നിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ബെന്നിന്റെ കുടുംബ സുഹ്രത്തായ 49കാരിയായ ജീന്‍ മാഷിയാണ് ഇവനെ വീട്ടില്‍ കെട്ടിയിട്ട നിലയില്‍ വീടിന്റെ തുറന്ന ജനലിലൂടെ കണ്ടെത്തിയത്.
ബെന്നിനെ കാണാനില്ലായെന്ന കുട്ടിയുടെ സഹോദരന്റെയും ആന്റിയുടെയും അപേക്ഷയില്‍ കുട്ടിയെ അന്വേഷിച്ചിറങ്ങിയതായിരുന്നു ജീന്‍ മാഷി. കാണാതായ കുട്ടിയുടെ വീട്ടില്‍ നിന്നും അര മൈല്‍ ദൂരെ മാത്രം സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ കെട്ടിയിട്ടി നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തിയ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ജീന്‍ മാഷി ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു, കടയില്‍ സാധനം വാങ്ങാന്‍ പോയ തന്നെ മൂന്നു പേര്‍ ചേര്‍ന്ന് വലിച്ച് വീട്ടില്‍ കയറ്റി കെട്ടിയിടുകയായിരുന്നുവെന്ന് കുട്ടി അറിയിച്ചു. കുട്ടിക്ക് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കി. എന്നാല്‍ തട്ടി കൊണ്ടുപോയവര്‍ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നില്ല. കുട്ടികള്‍ കളിക്കുന്നതിനായി പുറത്തിറങ്ങുന്ന സമയങ്ങളില്‍ അജ്ഞാതനായ ഒരു വ്യക്തി അവരെ ശൃദ്ധിക്കുന്നത് താന്‍ കണ്ടിരുന്നുവെന്ന് സ്ട്രീറ്റിലെ താമസക്കാരനായ ഒരാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ കുട്ടിയെ കണ്ടെത്തിയ വീട് മോട് ഫാം പ്രൈമറി സ്‌കൂളില്‍ നിന്നും 200 അടി അകലെ മാത്രമാണെന്നത് ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. പല മാതാപിതാക്കളും ഈ സംഭവത്തിനു ശേഷം തങ്ങളുടെ കുട്ടികളുടെ ഒറ്റയ്ക്കു സ്‌കൂളില്‍ വിടാന്‍ ഭയക്കുന്നതായും പറയുന്നു.
എന്നാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് ക്ലിര്‍ സ്റ്റീഫന്‍ ഫ്രിയര്‍ അഭ്യര്‍ത്ഥിച്ചു. ഇത് വളരെ വൈകാരികമായ ഒരു കേസാണ്. അതിനാല്‍ തന്നെ ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് തങ്ങളുടേതായ നിഗമനങ്ങള്‍ സൃഷ്ടിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള സാധ്യതയുണ്ട്. അതിനാല്‍ ഇതിനിടയാക്കുന്ന സാഹചര്യങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണം. പോലീസിന് സുഗമമായ രീതിയില്‍ കേസന്വേഷണം നടത്തുന്നതിനുള്ള സഹായം നല്‍കണമെന്നും അദ്ദേഹം അഭ്യത്ഥിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു സംശയിക്കുന്ന മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് ബെന്നിനെ മുമ്പ് പരിചയമുണ്ടായിരുന്നതായി അറിയില്ല എന്നും പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല