1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

സ്റ്റോക്ക്പോര്‍ട്ടിലെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ സലൈന്‍ നല്‍കി രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ പോലീസ് സംശയാസ്പതമായ് കസ്റ്റടിയില്‍ എടുത്ത നഴ്സ്, റെബേക്ക ലെഫ്ട്ടനെ (27) അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചോദ്യം ചെയ്യലിനായ് വിട്ടുകിട്ടി. ഇതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് രോഗികള്‍ കൂടി മരിക്കാനിടയായത് ഇന്‍സുലിന്‍ ശരീരത്തില്‍ കൂടുതലായ് കടന്നതിനെ തുടര്‍ന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മരണസംഖ്യ അഞ്ചായി. 40 വയസ്സുള്ള മറ്റൊരു രോഗിയുടെ നില അതീവ ഗുരുതരവുമാണ്.

സമീപകാലത്ത് റെബേക്ക തനിക്കു കിട്ടിയ പുതിയൊരു ജോലി ഉപേക്ഷിച്ചിരുന്നു, ഇവര്‍ ആശുപത്രിയില്‍ നിന്നും പ്രമോഷന്‍ പ്രതീക്ഷിച്ചിരുന്നതായ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ട്രേസി ആര്ടന്‍ (44), ജോര്‍ജ് കീപ്‌(84 ), അര്‍നോള്‍ഡ` ലാന്‍സ്ട്ടര്‍ (71) തുടങ്ങിയവരുടെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ ആഴ്ചയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം മരിച്ച ഡറെക് വീവര്‍ (83) , ജൂലൈ 14 ന് മരണപ്പെട്ട 84 വയസ്സുള്ള സ്ത്രീയുടെയും മരണകാരണം ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കൂടിയത് തന്നെയാണെന്ന് മാഞ്ചസ്റ്റര്‍ പോലീസ് സ്ഥിരീകരിച്ചു.

റെബേക്ക പോലീസ് കസ്റ്റഡിയില്‍ തുടരും, തന്റെ നിരപരാധിത്വം അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനാകും എന്നാണു പ്രതീക്ഷയെന്നു അവര്‍ പറഞ്ഞു. അതേസമയം റെബേക്കയുടെ ട്രെയിനിംഗ് കാലത്തെ മാര്‍ഗദര്‍ശി ആയിരുന്ന വവേലി രോവലിസന്‍ പറയുന്നത് റെബേക്ക അവളുടെ അമ്മയെ പോലെ നഴ്സെന്ന നിലയിലുള്ള ജീവിതത്തില്‍ സന്തുഷ്ടയായിരുന്നെന്നും, അര്‍പ്പണബോധത്തോടെ ആണവള്‍ ജോലി ചെയ്തിരുന്നതും എന്നുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.