ഉത്തരകൊറിയന്‍ സ്വച്ഛാധിപതി കിം ജോംഗ് ഇലിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകളുടെ ഭാഗമായി പ്യോംഗ്‌യാംഗിലെ തെരുവുകളിലൂടെ പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം പൊതുദര്‍ശനം നടത്തി. ഇലിന്റെ പിന്‍ഗാമിയും മകനുമായ കിം ജോംഗ് ഉന്‍ മൃതദേഹം കൊണ്ടുപോയ വാഹന വ്യൂഹത്തിന് നേതൃത്വം നല്‍കി. മൃതദേഹം കടന്നുപോയ തെരുവുകളില്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ കടുത്ത തണുപ്പിനെയും അവഗണിച്ച് ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ചു കൂടിയത്.
സൈനികര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അലറിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന് അന്ത്യയാത്ര നല്‍കിയത്. രണ്ട് ദിവസമായാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്്കരിക്കുന്നത്. ഇലിനെ സംസ്‌കരിക്കുന്ന കുംസുസന്‍ മെമോറിയല്‍ കൊട്ടാരം വരെ വാഹനവ്യൂഹത്തെ ജനങ്ങള്‍ പിന്തുടര്‍ന്നു. ഔദ്യോഗിക ബഹുമതിയായി സൈനികര്‍ 21 റൗണ്ട് ആകാശത്തേക്ക് വെടിവച്ചു.
ഡിസംബര്‍ 17നാണ് തന്റെ 69ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കിം അന്തരിച്ചത്. 2008ല്‍ പക്ഷാഘാതം ബാധിച്ച കിമ്മിനെ പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. എങ്കിലും ഊര്‍ജസ്വലനായാണ് കിം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തകാലത്ത് ചൈന, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് അദ്ദേഹം പര്യടനവും നടത്തിയിരുന്നു.
1994ല്‍ പിതാവ് കിം ഇല്‍ സുംഗ് അന്തരിച്ചതിനെ തുടര്‍ന്നാണ് കിം ഇല്‍ അധികാരമേറ്റത്. നേരത്തെ തന്നെ തന്റെ പിന്‍ഗാമിയായി ഇല്‍ തന്റെ മൂന്നാമത്തെ മകന്‍ കിം ജോംഗ് ഉന്‍നെ പ്രഖ്യാപിച്ചിരുന്നു. 2006ലും 2009ലും ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കിം ജോംഗ് ഇല്‍ ആയിരുന്നു. ഇരുപതുകാരനായ ഉന്‍ന് നേരെ രാജ്യം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുവെന്ന സൂചനയും ഇന്നലെ നടന്ന സംസ്‌കാര ചടങ്ങുകള്‍ നല്‍കിയിട്ടുണ്ട്. ഉന്‍ന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുള്ള രെുക്കങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല