സുരേഷ് ഗോപി അവതാരകനായ ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന് എന്ന ഗയിംഷോയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക മൂന്നാറിനടുത്ത് ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലാര്‍ക്ക് ആയ ഷൈല സ്വന്തമാക്കി.ആകെയുള്ള 15ചോദ്യങ്ങളില്‍ 14നും ഉത്തരം പറഞ്ഞാണ് ഷൈല അമ്പതുലക്ഷം സ്വന്തമാക്കിയത്.ഈ എപ്പിസോഡ് ബുധനാഴ്ച രാത്രി എട്ടിന് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.
കുറച്ചു സ്ഥലം വാങ്ങണം..സ്വന്തമായി ഒരുവീടുവയ്ക്കണം…സുരേഷ് ഗോപിയുടെ കൈകളില്‍ നിന്ന് അരക്കോടിയുടെ ചെക്ക് ഏറ്റുവാങ്ങുമ്പോള്‍ സി.കെ.ഷൈലയുടെ സ്വപ്നങ്ങള്‍ തീര്‍ത്തും ചെറുതായിരുന്നു. സ്വന്തമായി ഒരുമേല്വിലാസംപോലുമില്ലാതെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍’ പങ്കെടുക്കാനെത്തിയ ഇടുക്കിക്കാരി മടങ്ങിയത് റെക്കോര്ഡ്സമ്മാനത്തുകയുമായാണ്.
സ്വന്തമായി വീടില്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഭര്‍ത്താവ് ഷാഹുല്‍ഹമീദിന് മലങ്കരഡാമിലെ ജോലിക്കിടെ വീണ് പരിക്കേറ്റു. ഇപ്പോള്‍ വിശ്രമത്തിലാണ്. ഷൈലയുടെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. മക്കളായ ഷൈനും ഷംനാദും വിദ്യാര്‍ഥികള്‍. ഈ ഗയിംഷോ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാത്രി എട്ടിനാണ് സംപ്രേഷണം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല