കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. ശമ്പള വര്‍ധനവിനു മാനെജ്മെന്റുമായി ധാരണയായതായി സൂചന. കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു പ്രശ്നപരിഹാരമുണ്ടായത്.
പ്രശ്നത്തില്‍ ഇന്നു രാവിലെ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു മാനെജ്മെന്റും നഴ്സുമാരും എംഎല്‍എയുടെ നേതൃത്വത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയത്. നാളെ മാനെജ്മെന്റും നഴ്സുമാരും പുതിയ കരാര്‍ ഒപ്പുവയ്ക്കും. പിറവം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രശ്നത്തില്‍ നേരിട്ടിടപ്പെട്ടതെന്നു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല