1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2011

തോമസ്‌ കടുവാക്കുഴിയില്‍

കോട്ടയം ജില്ലയിലെ കോതനല്ലൂരു നിന്നും യു കേയിലേക്ക് കുടിയേറിയവരുടെ രണ്ടാമത് സംഗമം ജൂണ്‍ 18 ന് ലെസ്റ്ററില്‍ നടന്നു.രാവിലെ പതിനൊന്നു മണിക്ക് സംഗമ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ തോമസ്‌ കടുവാക്കുഴിയില്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് നാട്ടില്‍ നിന്നും വന്ന മാതാപിതാക്കള്‍ നിലവിളക്കു കൊളുത്തി പരിപാടികള്‍ ഔദ്യോകികമായി ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികള്‍ കൊണ്ട് രണ്ടാമത് കോതനല്ലൂര്‍ സംഗമം വളരെ ആനന്ദകരമായി.കൂടുതല്‍ ആളുകളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ഈ വര്‍ഷത്തെ സംഗമം അവിസ്മരണീയമയി.
ഫാമിലി ഫണ്‍സും കലാവിരുന്നും ഗാനമേളയും സംഗമത്തിന് കൊഴുപ്പേകി.

അജോ ചീനോത്ത്,ജോജോ പറച്ചുടലയില്‍ ,ജോമി പുളിയന്‍ തുരുത്തേല്‍ ,റണ്‍സ് മോന്‍ നാട്ടവഴിപ്പറമ്പില്‍,സജി വാദ്യാനത്ത്,തങ്കച്ചന്‍ പ്ലാവ് വച്ചതില്‍,തോമസ്‌ കടുവാക്കുഴിയില്‍,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.അടുത്ത വര്‍ഷത്തെ സംഗമം 2012 ജൂണ്‍ 16 ന് സ്റ്റോക്ക്‌ പോര്‍ട്ടില്‍ വച്ചു നടത്താന്‍ തീരുമാനിക്കുകയും മനോജ്‌ പ്ലാവുവച്ചതിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.