വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പ്രമേയം. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കുട്ടിക്കാനത്ത് നടന്ന കാമ്പസ് വിഷന്‍-2012 പഠന കളരിയിലാണ് പ്രമേയം പാസാക്കിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു. ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ക്ക് പ്രമേയത്തിന്റെ പകര്‍പ്പ് അയച്ചു. വിദ്യാഭ്യാസ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയ, മൗലികവാദികള്‍ കടന്നുകയറ്റം നടത്തുകയും അതുവഴി നാടിന്റെ സമാധാനാന്തരീക്ഷം കലുഷിതമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.എസ്.യു പ്രമേയം കുറ്റപ്പെടുത്തി.
ഇടത് മുന്നണിയുടെ കാലത്ത് ചുവപ്പണിയിക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ മേഖലയെ ഇപ്പോള്‍ ‘പച്ച’ പുതപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല