1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധ​െപ്പട്ട കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. മന്ത്രാലയത്തി​െൻറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല.

ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ്​ ഖത്തറി​െൻറ യാത്രാനയത്തിൻെറ ഭാഗമായുള്ള കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കുന്നത്​.അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന്​ ഖത്തറിലെത്തുന്ന യാത്രക്കാർക്കുള്ള ക്വാറൻറീൻ വ്യവസ്​ഥകൾ താഴെ:

ഇത്തരം രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന മുറക്ക് കൊവിഡ് -19 പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൻറീൻ ഉറപ്പു നൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഈ സമയം യാത്രക്കാരൻെറ ഇഹ്തിറാസ്​ ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. യാത്രക്കാരന് ക്വാറൻറീൻ നിർബന്ധമായി എന്നാണിതുകൊണ്ട് അർഥമാക്കുന്നത്. ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കൊവിഡ് പരിശോധന കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റിവാണെങ്കിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റിവാണെങ്കിൽ ഇഹ്തിറാസ്​ ആപ്പിൽ പച്ച തെളിയുകയും ക്വാറൻറീൻ അവസാനിക്കുകയും ചെയ്യും.

ഇന്ത്യയടക്കമുള്ള കൊവിഡ്​ ഭീഷണി കൂടുതലുള്ള ഖത്തറിൻെറ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന്​ ഖത്തർ എയർവേ​സിൽ വരുന്നവർ അംഗീകൃത കൊവിഡ്​ പരിശോധന കേന്ദ്രങ്ങളിൽ നിന്നുള്ള കൊവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ കരുതണം. മറ്റു​ വിമാനങ്ങളിൽ വരുന്നവർക്ക്​ മുൻകൂട്ടിയുള്ള പരിശോധന സർട്ടിഫിക്കറ്റ്​ ആവശ്യമില്ല. ഇവർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ നിന്ന്​ പരിശോധന നടത്തും. ഇവരെ നേരത്തേ ബുക്ക്​ ചെയ്​ത ക്വാറൻറീൻ ഹോട്ടലിലേക്ക്​ കൊണ്ടുപോകും. തുടർന്ന്​​ ഒരാഴ്​ച ഹോട്ടൽ ക്വാറൻറീൻ. ആറാംദിനം കൊവിഡ്​ പരിശോധന നടത്തും. നെഗറ്റിവാണെങ്കിൽ പിന്നീടുള്ള ഏഴ്​ ദിവസം ഹോം ക്വാറൻറീൻ.

ഖത്തറിലേക്ക്​ മടങ്ങുന്നവർ മുൻകൂട്ടി ഹോട്ടൽ ക്വാറൻറീൻ ഡിസ്​കവർ ഖത്തർ വഴി ബുക്ക്​ ചെയ്​തിരിക്കണം. ചെറിയ കുട്ടികളുള്ള സ്​ത്രീകൾക്കടക്കം ഹോം ക്വാറൻറീൻ മതി. എന്നാൽ, ആരോഗ്യമന്ത്രാലയം അനുശാസിക്കുന്ന സൗകര്യം വീടുകളിൽ ഉണ്ടാകണം. ഖത്തർ വീസ യുള്ള ഖത്തറിലേക്ക്​ മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ സ്​പോൺസർ വഴി ഖത്തർ പോർട്ടലിലൂടെ ‘എക്​ സപ്​ഷനൽ എൻട്രി പെർമിറ്റ്​’ എടുത്തിരിക്കണം. ഇത്​ കിട്ടിയവർക്ക്​ മാത്രമേ മടങ്ങിയെത്താൻ കഴിയൂ. ഗാർഹികജോലിക്കാർക്കടക്കം ഇത്​ ബാധകമാണ്​.കൊവിഡിൻെറ പശ്​ചാത്തലത്തിൽ രാജ്യത്തേക്കുള്ള വരവും പോക്കും സംബന്ധിച്ച വിവിധ വ്യവസ്​ഥകൾ തുടരാൻ ഖത്തർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചെറിയ ചില മാറ്റങ്ങളോടെ ഒക്​ടോബർ 22 മുതൽ ഇത്​ പ്രാബല്യത്തിലായി.-

പുതുക്കിയ പട്ടിക

ബ്രൂണെ ദാറുസ്സലാം, തായ്​ലൻഡ്, ചൈന, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, ദക്ഷിണ കൊറിയ, ക്യൂബ, ഹംഗറി, ഫിൻലൻഡ്, ലാത്വിയ, എസ്​തോണിയ, നോർവേ, ഇറ്റലി, ലിത്വേനിയ, ഗ്രീസ്​, സ്​ലോവാക്യ, അയർലൻഡ്, ജർമനി, സ്​ലൊവീനിയ, ജപ്പാൻ, ഡെന്മാർക്ക്, സൈപ്രസ്​, ബ്രിട്ടൻ, കാനഡ, തുർക്കി, പോളണ്ട്, ഓസ്​ട്രിയ, അൾജീരിയ, നെതർലൻഡ്സ്​, ഐസ്​ലൻഡ്, ഫ്രാൻസ്​, െക്രായേഷ്യ, സ്വിറ്റ്സർലൻഡ്, മൊറോകോ, ആസ്ട്രേലിയ, ബെൽജിയം, പോർചുഗൽ, സ്വീഡൻ, ഉറുഗ്വായ്​, ബൾഗേറിയ, മാലദ്വീപ്​, മാൾട്ട, മെക്​സികോ, റുമേനിയ, റഷ്യൻ ഫെഡറേഷൻ, സെർബിയ, സിംഗപ്പൂർ, തായ്​വാൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.