1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ ഏ​പ്രി​ൽ എ​ട്ടു​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ഫ്യൂ 22വ​രെ നീ​ട്ടി​യ​തോ​ടെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാനും തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിലക്ക് തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർഫ്യൂ സമയം വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8മുതൽ 22വരെയാണ് പുതുക്കിയ സമയം. താമസകേന്ദ്രങ്ങളിൽ വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10വരെ മാത്രമായിരിക്കും. കാൽനട മാത്രമേ അനുവദിക്കൂ. സൈക്കിൾ, ബൈക്ക് തുടങ്ങിയ പാടില്ല.

ഫെ​ബ്രു​വ​രി ഏ​ഴു​ മു​ത​ലാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ മു​മ്പു​ത​ന്നെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ വി​ല​ക്കു​ണ്ടാ​യി​രു​ന്നു. അ​ന്ന്​ ദുബാ ഉ​ൾ​പ്പെ​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ ഇ​രു​ന്നാ​യി​രു​ന്നു ആ​ളു​ക​ൾ വ​ന്നി​രു​ന്ന​ത്.

പെ​െ​ട്ട​ന്ന്​ പൂ​ർ​ണ​മാ​യ പ്ര​വേ​ശ​ന ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും നാ​ട്ടി​ലേ​ക്കു​ത​ന്നെ തി​രി​ച്ചു​പോ​യി. ജോ​ലി​യു​മാ​യും വി​സ പു​തു​ക്ക​ലു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ പെ​െ​ട്ട​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ എ​ത്തേ​ണ്ടവരും നി​ര​വ​ധി​യാ​ണ്.

നി​ര​വ​ധി പേ​രു​ടെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. വൈ​കാ​തെ വി​ല​ക്ക്​ നീ​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ദുബാ​യി​ൽ ത​ങ്ങു​ന്ന​വ​ർ നി​രാ​ശ​രാ​യി​ട്ടു​ണ്ട്. ദുബാ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ളെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ആ​ശ്വാ​സം. ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നും മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ മാ​സ​ങ്ങ​ളാ​യി വ​രു​മാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ള്ള ജോ​ലി ന​ഷ്​​ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. നി​ല​വി​ൽ കു​വൈ​ത്തി​ലു​ള്ള​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ക​ഴി​യു​മെ​ങ്കി​ലും തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം കാ​ര​ണം പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി​ട്ട്​ ദീ​ർ​ഘ​നാ​ളാ​യ നി​ര​വ​ധി പേ​രാ​ണു​ള്ള​ത്. ഇ​വ​ർ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്നു. ക​മ്പ​നി നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കു​ക​യും നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മു​റി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​വ​രും ഏ​റെ​യാ​ണ്. ​

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.