1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2021

സ്വന്തം ലേഖകൻ: കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ള വാക്സീനുകൾ ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ്. സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ (ഭാര്യ/ഭർത്താവ്, മക്കൾ) എന്നിവർ അംഗീകൃത വാക്സീൻ സ്വീകരിച്ചാൽ അല്ലാതെ കുവൈത്തിന് പുറത്ത് പോകാൻ അനുമതി നൽകില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

അതേസമയം ഇന്ത്യയിൽ നൽകുന്ന വാക്സീനുകളുടെ പേര് കുവൈത്ത് അംഗീകരിച്ച പട്ടികയിലില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെ തൊഴിലുമായി ബന്ധപ്പെട്ട് കുവൈത്തിലേക്ക് തിരിക്കേണ്ട ഒട്ടേറെ പേർ പ്രതിസന്ധിയിലാണ്. കുവൈത്തിലേക്ക് പോകേണ്ട പലരും ഇന്ത്യയിൽ വാക്സീൻ എടുത്തുകഴിഞ്ഞു

12 മു​ത​ൽ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ന്ത്രാ​ല​യം വി​ദ​ഗ്​​ധോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. വാ​ക്​​സി​ൻ ന​ൽ​കാ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണ്​ മു​ൻ​തൂ​ക്കം.

12 മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് ഫൈ​സ​ർ വാ​ക്സി​ൻ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​തി​ന് യു.​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്.​ഡി.​എ) അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച് ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കൂ. നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​​ഫോം സ​ജ്ജ​മാ​ക്കും.

അതിനിടെ കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തിനേടിയവർക്കും കുവൈത്തിൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ്. ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂർത്തിയാക്കിയവർക്കും രോഗമുക്തി നേടി 90 ദിവസം പൂർത്തിയാക്കാത്തവർക്കുമാണ് ഇളവെന്ന് ഡയറക്ടറേറ്റിലെ ആസൂത്രണ-പദ്ധതി വിഭാഗം ഡപ്യൂട്ടി ഡയടക്ടർ ജനറൽ സ‌അദ് അൽ ഉതൈബി പറഞ്ഞു.

കുവൈത്തിൽ ഇറങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ സമയപരിധിയിൽ പി‌സി‌ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുവൈത്തിൽ വിമാനം ഇറങ്ങിയ ഉടനെയുള്ള പിസി‌ആർ പരിശോധനാ ഫീസ് വിമാനം പുറപ്പെടുന്നതിന് മുൻപ് Kuwaitmosafer ആപ്പ് വഴി അടച്ചിരിക്കണം. കുവൈത്തിൽ എത്തി മൂന്നാം ദിവസം നടത്തുന്ന പിസി‌ആർ പരിശോധനയിൽ നെഗറ്റീവ് അല്ലെങ്കിൽ ക്വാറന്റീനിൽ പ്രവേശിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.