1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2012

കിളിരൂര്‍ പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി ലതാനായര്‍ മരിച്ചെന്ന് തെറ്റായ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത മലയാള വാര്‍ത്താചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് ലതാനായരുടെ അഭിഭാഷകന്‍ അഡ്വ കെഎസ് അരുണ്‍കുമാര്‍ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു ലതാനായര്‍ മരിച്ചതായി രണ്ടു മലയാള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു മരണം എന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാനലുകളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ഇത് അതിവേഗം പ്രചരിച്ചു. വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ലതാനായരുടെ തിരുവല്ലയിലെ വീട്ടില്‍ എത്തുകയും ചെയ്തു.വാര്‍ത്ത പൊലീസിനേയും ആശയകുഴപ്പത്തിലാക്കി. ഈ സമയത്ത് ലതാനായര്‍ കൊല്ലത്തായിരുന്നു. ഒടുവില്‍ താന്‍ മരിച്ചിട്ടില്ല എന്ന് ലതാനായര്‍ തന്നെ വ്യക്തമാക്കിയതോടെ ചാനലുകള്‍ വാര്‍ത്ത പിന്‍വലിയ്ക്കുകയായിരുന്നു.

അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന ലതാനായര്‍ എന്ന സ്ത്രീയുടെ മരണവാര്‍ത്തയാണ് ചാനലുകളെ തെറ്റായ റിപ്പോര്‍ട്ടിലേയ്ക്ക നയിച്ചത്. കിളിരൂര്‍ കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കപ്പെട്ടതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിയ്ക്കാന്‍ വാര്‍ത്താ ചാനലുകള്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കാനുള്ള ഒരുക്കത്തിലാണ് ലതാനായര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.