1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

അലക്സ് വർഗീസ്: യോർക്ക്ഷെയറിലെ പ്രമുഖ അസോസിയേഷനിൽ ഒന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബർ ഒപതാം തീയ്യതി ആംഗ്ലേസ് ക്ലബ്ബിൽ വെച്ച് കാലത്ത് 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികൾ നടത്തപ്പെടുക.

കോവിഡ് മഹാമാരിയുടെ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്സ് എന്റെ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വർഷങ്ങളിൽ ലിമയുടെ പൊതുപരിപാടികൾ നടത്തുവാൻ കഴിഞ്ഞിരുന്നില്ല.
ലിമയിൽ പുതിയതായി അംഗത്വമെടുത്തവർക്ക് ലീഡ്സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂർവ്വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

അതിമനോഹരമായ കലാപരിപാടികൾ കൊണ്ട് നിറഞ്ഞ ഒരു കലാ വിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലീഡ്സിലെ എല്ലാ മലയാളികളും വളരെ ആവേശത്തോടെയാണ് ഈ കലാ വിരുന്ന് ആസ്വദിക്കുവാൻ ഒരുങ്ങുന്നത്. ഇത്തരം കൂട്ടായ്മ നമ്മുടെ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

വിവിധതരത്തിലുള്ള കലാപരിപാടികളും, ഫാമിലി ഫൺ ഗെയിംസും, ഉച്ചഭക്ഷണവും കലാ വിരുന്നിന്റെ ആകർഷണമാണ്. ജേക്കബ് കുയിലാടൻ സംവിധാനംചെയ്യുന്ന അമ്മയ്ക്കൊരു താരാട്ട് എന്ന നാടകം കലാവിരുന്നിൽ പ്രത്യേക ആകർഷണമായിരിക്കും. അന്നേ ദിവസം ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ലിമ ആദരിക്കുന്നതാണ്.

കഴിഞ്ഞ വർഷം ഓണത്തിന് അത്തപ്പൂക്കളം, ഓണ സംബന്ധമായ ഫോട്ടോ മത്സരത്തിലും വിജയിച്ചവർക്ക് തറവാട് റസ്റ്റോറന്റ് സ്പോൺസർ ചെയ്തിരിക്കുന്ന സമ്മാനങ്ങളും തദവസരത്തിൽ നൽകുന്നതാണ്. ലീഡ്സിലുള്ള എല്ലാ മലയാളികളെയും ലിമയുടെ കലാവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-
ജെ കുയിലാടൻ – 07828547700
ബെന്നി വെൻങ്ങാച്ചേരിൽ – 07515364053
റെജി ജയൻ – 07916494645
ജിത വിജി 07799943036

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.