1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

ലീഡ്സ്: യോര്‍ക്ക്‌ ഷയറിലെ സീറോ മലബാര്‍ മാസ് സെന്റര്‍ ആയ ലീഡ്‌സില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളും, ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതസഭയുടെ വിശുദ്ധ അല്ഫോന്സാമ്മയുടെയും തിരുന്നാളും സംയുക്തമായി ആഗസ്റ്റ് 19 നു ഞായറാഴ്ച ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ആഘോഷമായ തിരുന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലീഡ്സ് മാസ്സ്‌ സെന്റര്‍ സെക്രട്ടറി ബിജു ജോസഫ് അറിയിച്ചു.

ഉച്ചക്ക് ഒരു മണിക്ക് ആഘോഷമായ തിരുന്നാളിന്റെ തിരുക്കര്മ്മങ്ങള്‍ ആരംഭിക്കും. ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഡോ. മാത്യു ചൂരപൊയികയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന സംയുക്ത പെരുന്നാള്‍ കുര്‍ബ്ബാന വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനക്ക് ശേഷം ആരംഭിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ മാത്യു അച്ചന്‍ തന്നെ തിരുന്നാള്‍ സന്ദേശം നകുന്നതുമായിരിക്കും
വിശുദ്ധരുടെ വെഞ്ചരിച്ച രൂപം വഹിച്ചു കൊണ്ട് വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, കൊടി തോരണങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന, പ്രാര്‍ത്ഥനാ മുഖരിതമായ, വര്‍ണ്ണാഭ പ്രദക്ഷണത്തിനു ശേഷം ലദീഞ്ഞും ,വാഴ്വും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ മാതാവിനോടുള്ള നൊവേനയും തഥവസരത്തില്‍ ചോല്ലുന്നതായിരിക്കും.

മാനസ്സികമായും, ആല്മീയമായും ഒരുങ്ങി, തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ഭയ ഭക്തി പൂര്‍വ്വം പങ്കുചേര്‍ന്ന് വിശുദ്ധരുടെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ട കാര്യ സാധ്യവും, ദൈവാനുഗ്രഹും പ്രാപിക്കുന്നതിനും, കുടുംബത്തില്‍ സമാധാനവും, ഐശ്വര്യവും നിറയുന്നതിനും ഇടവരട്ടെയെന്നു സെന്റ്‌ അഗസ്റ്റിന്‍സ് ഓഫ് കാന്റര്‍ബറി ദേവാലയ‍ത്തിന്റെ പള്ളി വികാരി ഫാ ആന്റണി ജാക്സന്‍ സ്നേഹപൂര്‍വ്വം ആശംശിക്കുകയും യോര്‍ക്ക് ഷയറിലെ മുഴുവന്‍ വിശ്വാസി മക്കളെയും ഹാര്ദ്ധവമായി സ്വാഗതം ചെയ്യുകയും ചെയ്യുന്നു. സംയുക്ത തിരുന്നാളിനോടനുബന്ധിച്ചു സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സെക്രട്ടറി ബിജു ജോസഫുമായി 07915922160 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പള്ളിയുടെ വിലാസം: സെന്റ്‌ അഗസ്റ്റിന്‍സ് ഓഫ് കാന്റര്‍ബറി റോമന്‍ കത്തോലിക് ചര്‍ച്ച് , ഹെയര്‍ഹില്ല്സ് റോഡ്‌, ലീഡ്സ് , LS8 5HR.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.