ലേക്‌ഷോര്‍ ആസ്പത്രിയില്‍ നഴ്‌സുമാരുടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഠിനമായ സമരമാര്‍ഗങ്ങളുമായി മുന്നോട്ട് . യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മാനേജ്മെന്റുകളുടെ നുണ പ്രചാരണത്തിനെതിരെ രംഗത്ത് വന്നിരുന്നു.
യു. എന്‍. എ യുടെ ലേക് ഷോര്‍ യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ പി ചാക്കോയുടെ നേതൃത്വത്തില്‍ ഇന്ന് റിലേ നിരാഹാരം ആരംഭിച്ചു. മാടവന കവലയില്‍ പൊതുജനങ്ങളും നേഴ്‌സുമാരും പങ്കെടുത്ത പ്രകടനം നടത്തിയതിനു ശേഷമാണ് നിരാഹാര സമരം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല