1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2012

ബ്രിട്ടനില്‍ പഠിക്കുന്ന നിങ്ങളുടെ കുട്ടിയുടെ സ്കൂളില്‍ നിന്നും മലയാളത്തില്‍ ഒരു കത്ത് കിട്ടിയാലം എങ്ങിനെയിരിക്കും ? അതിനി തമിഴിലോ ഹിന്ദിയിലോ പഞ്ചാബിയിലോ ആണെങ്കിലോ അത് സ്കൂള്‍ അധികൃതര്‍ വര്‍ഗീയത കാണിക്കാന്‍ വേണ്ടി അയച്ചതാണെന്നു നിങ്ങള്‍ ആരോപിക്കുമോ ?എന്നാല്‍ കാര്യങ്ങള്‍ അങ്ങിനെയാണെന്നാണ് പഞ്ചാബി വംശജയായ രഹീല അഹമ്മദ് പറയുന്നത്.

രഹീലയുടെ കുട്ടികള്‍ പഠിക്കുന്ന ന്യൂ കാസിലിലെ ആര്‍ച്ചിബാലഡ് സ്കൂളില്‍ നിന്നും അയച്ച കത്താണ് വിവാദമായിരിക്കുന്നത്.ഇളയകുട്ടി ആയിഷയെ സ്കൂളില്‍ സമയത്തിന് വിടണമെന്ന് ആവശ്യപ്പെടുന്ന കത്ത് അയച്ചിരിക്കുന്നത് തമിഴിലാണ്.കത്തിലെ ആയിഷ എന്ന ഭാഗം മാത്രം ഇംഗ്ലീഷില്‍ ആണ് എഴുതിയിരിക്കുന്നത്.ഇതു മാത്രമാണ് രഹീലയ്ക്ക് മനസിലായത്.പോരാത്തതിന് എഴുതിയ ഭാഷ തമിഴ് ആണെന്ന് പോലും രഹീലയ്ക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും മനസിലായിട്ടില്ല.ഹിന്ദിയില്‍ ആണ് കത്തെന്നാണ് രഹീലയുടെ സമശയം.

എന്തായാലും തന്നെ മനപൂര്‍വം വംശീയമായി അധിക്ഷേപിക്കാന്‍ വേണ്ടിയാണ് മനപൂര്‍വം സ്കൂള്‍ അധികൃതര്‍ ഈ കത്ത് അയച്ചതെന്നാണ് രഹീല ആരോപിക്കുന്നത്.ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും വായിക്കാനും അറിയാവുന്ന തന്‍റെ പേര് കണ്ടിട്ടായിരിക്കണം ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി ഇത്തരത്തില്‍ ഒരു കത്ത് സ്കൂളുകാര്‍ നല്‍കിയത്.എന്നാല്‍ ഇതൊരു ക്ലെറിക്കല്‍ പിഴവ് ആണെന്നാണ്‌ അധികൃതരുടെ വിശദീകരണം.തമിഴില്‍ കത്ത് ആവശ്യപ്പെട്ട വേറൊരു കുട്ടിയുടെ പേര് ആയിഷയുടെതുമായി മിക്സ് അപ് ആവുകയായിരുന്നു.

മറ്റു ഭാഷകളെയും സംസ്കാരത്തെയും ബഹുമാനിക്കുന്നതിനാലാണ് മലയാളം അടക്കമുള്ള ഭാഷകളില്‍ കത്തിടപാടുകള്‍ നടത്തുവാനും ആവസ്യമെങ്കില്‍ ദ്വിഭാഷിയെ ഏര്‍പ്പെടുത്തുവാനും ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാവുന്നത്.അങ്ങിനെയിരിക്കെയാണ്‌ പല കാര്യങ്ങളും വര്‍ഗീയമായി ചിത്രീകരിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.