1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2022

സ്വന്തം ലേഖകൻ: ലിവർപൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം വിട നൽകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും മകൾ അമല മേരി (5 വയസ്) ഈ ലോകത്തോട് വിട പറഞ്ഞത്. മരണം അറിഞ്ഞ നിമിഷം മുതൽ ലിവർപൂൾ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു.

വരുന്ന വെള്ളിയാഴ്ച (ഫെബ്രുവരി 11 തീയതി) Liverpool St Marys Jacobite Syrian Orthodox പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത് രാവിലെ 11.00 am മുതൽ 2.30 pm വരെയുള്ള സമയമാണ് ദൈവാലയത്തിലെ ശിശ്രൂഷകൾ നടത്തുവാനും പൊതുദർശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്. കഴിയുന്നവർ പള്ളിയിലെത്തി ചടങ്ങുകളിൽ പങ്കെടുക്കുക

പള്ളിയിലെ ചടങ്ങുകൾക്കു ശേഷം അലെർട്ടെൻ സിമിത്തേരിയിൽ ശവസംസ്കാരം നടക്കും കഴിഞ്ഞ രണ്ടു വർഷമായി അമല മേരി ലുക്കിമിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മരണം സ്ഥിരീകരിച്ചതു മുതൽ കുട്ടിയുടെ ആത്മശാന്തിക്കുവേണ്ടി ആഷിഷിന്റെ വീട്ടിൽ എല്ലാ ദിവസവും വൈകുന്നേരം പ്രാർത്ഥന നടന്നിരുന്നു. ആശിഷ് പിറവം പാഴൂർ പരിയാരത്തു മെരിലാൻഡ് കുടുംബാംഗമാണ്.

പള്ളിയുടെ വിലാസം താഴെ:

St. Davids church, Rocky lane, Liverpool, L16 1JA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.