സംസ്ഥാനത്ത് നവംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി.ലോഡ്‌ഷെഡിങ് എത്രനാള്‍ വേണ്ടിവരുമെന്ന് കെ എസ് ഇബി വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം.
രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകീട്ട് ആറിനും 10.30നും ഇടയ്ക്കുമാണ് നിയന്ത്രണം.
നവംബറില്‍ മഴക്ക് സാധ്യതയുണ്ടെന്നും തുടര്‍ന്ന് വൈദ്യുതി ലഭ്യത വര്‍ധിച്ചാല്‍ വൈദ്യുതി നിയന്ത്രണം എടുത്തുകളയാമെന്നും റെഗുലേറ്ററി കമ്മീഷന്‍ പറഞ്ഞു. 200 യൂണിറ്റിന് മേലുളള ഉപഭോഗത്തിന് വിപണി വില ഈടാക്കണം, വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളില്‍ ഒക്ടോബര്‍ എട്ടിന് പൊതുജനങ്ങളില്‍ നിന്നും തെളിവെടുപ്പ് നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് കമ്മീഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല