1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2011

ബിനു ഓളിയില്‍

ഇന്ത്യ മുഴുവന്‍ ഇപ്പോള്‍‍ ഹസാരെ തരംഗം ആണല്ലോ. ഇന്ത്യയിലെ മാധ്യമങ്ങളില്‍ എല്ലാം ഹസാരെ ആണ് ഹീറോ. അക്രമരാഹിത്യ സമരത്തിലൂടെ ഇന്ത്യ ഒരു അഴിമതി രഹിത രാജ്യം ആവുകയാണെങ്കില്‍ നല്ലകാര്യം തന്നെ. അത്തരം ഒരു ഇന്ത്യയെ കാണാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹം ഉണ്ട്. പക്ഷേ അന്നാ ഹസാരെ മുന്നോട്ടു വെച്ച ജനലോക്പാല്‍‍ ബില്ലിന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധിക്കുമോ?

ജനലോക്പാല്‍‍ ബില്ലനുസരിച്ചു അധികാരം മുഴുവന്‍ ലോക്പാലില്‍‍ വന്നുചേരും. ലോക്പാല്‍‍ ഒരു സൂപ്പര്‍പവര്‍ കേന്ദ്രമായി മാറും. ഹസാരെ ആഗ്രഹിക്കുന്നത് പോലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടാത്ത ഒരു ശക്തിയില്‍ അധികാരം കേന്ദ്രീകൃതമാവുകയാണെങ്കില്‍ അത് നമ്മുടെ ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തും. ഇനി ഈ ലോകപാല്‍ തന്നെ അഴിമതിക്കാര്‍ ആവുകയാണെങ്കില്‍ എന്ത് ചെയ്യും?. ലോക്പാലിന്റെ കീഴില്‍‍ ഇന്ത്യ മുഴുവന്‍ വരുന്ന ലക്ഷകണക്കിന് ജൂനിയര്‍ ലോക്പാലുകള്‍ അഴിമാതിക്കരവില്ല എന്ന് എന്താണ് ഉറപ്പ്?.

ഇന്ത്യയില്‍ നിലവിലുള്ള അഴിമതി വിരുദ്ധ എജെന്‍സികള്‍ നിയമം ഫലപ്രദമായി നടപ്പിലാക്കിയാല്‍ നമ്മുക്ക് അഴിമതി തടയാന്‍ സാധിക്കും. അതിനു സാധിക്കാതെ പുതിയ അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുകയാണ് അന്നാ ഹസരെയും കൂട്ടരും ചെയ്യുന്നത്. അത് ഖജനാവിലെ കോടിക്കണക്കിനു രൂപ കളയാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇത്രയും ആളുകളുടെ പിന്തുണയോടെ ഇവര്‍ അഴിമതിക്കെതിരെ ജനങ്ങളെ ബോധ വല്‍കരിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ എന്തല്ലാം എന്ന് മനസിലാക്കികൊടുതിരുന്നുവെങ്കില്‍ ഒരു പരിധി വരെ താഴെക്കിടയിലുള്ള അഴിമതികള്‍ തടയാന്‍‍ സാധിക്കുമായിരുന്നു. കേരളത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ സാക്ഷരത മിഷന്‍ മാതൃകയാക്കി മുന്നോട്ടു പോകുവാന്‍ സാധിക്കുമായിരുന്നു.

സത്യത്തില്‍ അന്നാ ഹസാരയും കൂട്ടരും ഒരു രാജ്യത്തെ പാര്‍ല്യമെന്റിനെ ബ്ലാക്ക്യ് മെയില്‍ ചെയ്യുകയാണ്. ജനാതിപത്യ സംവിധാനത്തില്‍ പാര്‍ല്യമെന്റിനാണ് നിയമം നിര്‍മ്മിക്കാനുള്ള അധികാരം. അല്ലാതെ തങ്ങളുണ്ടാക്കിയ നിയമം അതെ രൂപത്തില്‍ അഗീകരിക്കണം എന്ന് വാശിപിടിക്കുന്നത് ജനതിപത്യമല്ല ഏകാധിപത്യമാണ്. നമുക്ക് വേണ്ടത് നട്ടെല്ലുള്ള , അഴിമതിക്കെതുരെ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ ഉദ്യോഗസ്തരെകൊണ്ട് പണിയെടുപ്പിക്കാന്‍ തന്റെടമുള്ള ഒരു ഭരണകൂടത്തെ ആണ്. ഹസാരെക്കും കൂട്ടര്കും അതുണ്ടങ്കില്‍ അവര്‍ രാജ്യത്തെ ജനാതിപത്യ പ്രക്രിയില്‍ പങ്കാളികള്‍ ആവുകയാണ് വേണ്ടത്.

അവര്‍ അവകാശപെടുന്നത് പോലെ രാജ്യം മുഴുവന്‍ അവരോടോപ്പമാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് അവരുടെ സ്വപ്നത്തിലുള്ള, എല്ലാ ഇന്ത്യക്കാരന്റെയും സ്വപ്നത്തിലുള്ള ഒരു അഴിമതി വിരുദ്ധ രാജ്യമായി മാറ്റാന്‍ സാധിക്കും. അല്ലാതെ രാജ്യത്തെ ഭരണകൂടത്തെ മുഴുവന്‍ ബ്ലാക്ക്മയ്ല്‍ ചെയ്ത്‌ നാലു പേരുടെ മനസ്സില്‍ ഉദിച്ച ആശയത്തെ രാജ്യത്തിന്‍റെ മേല്‍ കേട്ടിവേക്കുകയല്ല വേണ്ടത് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.