1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2020

സാജു അഗസ്റ്റിൻ: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ വ്യത്യസ്തമായ നൃത്ത പരിപാടികള്‍ ഒരുക്കുന്നു. അന്താരാഷ്ട്ര നൃത്തോത്സവത്തിന്റെ ഏഴാംവാരമായ ഡിസംബര്‍ 27 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് യു.കെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) അതിഥികളായെത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച നൃത്തരംഗത്തെ ദമ്പതിമാരെയാണ്. മലയാളത്തിന്റെ മരുമകളായി വന്ന് മകളായി മാറി ഏവരുടേയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമായ പാരിസ്ലക്ഷ്മിയും ഭര്‍ത്താവ് പ്രശസ്ത കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലുമായിരിക്കും ഈ ആഴ്ച്ചയിലെ പ്രത്യേകഅതിഥികള്‍.

ഭരതനാട്യത്തെ കഥകളി ‌കല്യാണം കഴിച്ച് ഫ്രാന്‍സും കേരളവുമായി ബന്ധം ഊട്ടിയുറപ്പിയ്ക്കാന്‍ ദമ്പതികള്‍ചേര്‍ന്ന് ഒരു നൃത്തരൂപങ്ങളേയും ലയിപ്പിച്ചുണ്ടാക്കിയ ഫ്യൂഷന്‍ നൃത്തമാണ് ‘കൃഷ്ണമയം’. കൃഷ്ണനായിസുനില്‍, രാധയുടെ വേഷത്തില്‍ ലക്ഷ്മി. ലോകമെമ്പാടുമുള്ള നിരവധി വേദികളില്‍ ഈ പരിപാടി അവതരിപ്പിച്ചിട്ടുള്ളതാണ്. ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ പ്രധാന സ്പോണ്‍സര്‍മാരായ പ്രമുഖ ഓണ്‍ലൈന്‍ട്യൂഷന്‍ സ്ഥാപനം ട്യൂട്ടര്‍ വേവ്സ് യു.കെയുടെ ലോഞ്ചിങ് പ്രോഗ്രാമിനോട് അനുബന്ധിച്ച് ഇരുവരും ചേര്‍ന്ന്‘കൃഷ്ണമയം’ ബാത്ത് നഗരത്തില്‍ വച്ച് അവതരിപ്പിച്ചിരുന്നു. കഥകളിയിലെ വിവിധ ഭാഗങ്ങളും ഭരതനാട്യത്തില്‍ ഉപയോഗിക്കുന്ന ചില കൃതികളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഥകളി വേഷത്തില്‍ കൃഷ്ണനായി സുനില്‍അരങ്ങിലെത്തിയപ്പോള്‍; രാധ, കുചേലന്‍, പാഞ്ചാലി, ഗോപികമാര്‍, അര്‍ജ്ജുനന്‍ എന്നിങ്ങനെ വ്യത്യസ്തകഥാപാത്രങ്ങളെ ലക്ഷ്മി അവതരിപ്പിച്ചു.

‘ബാംഗ്ലൂര്‍ ‍ഡേയ്സി’ലെ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്റെ ഭാര്യയായി മാറുന്ന നര്‍ത്തകിയായവിദേശപെണ്‍കുട്ടിയുടെ കഥാപാത്രമായിട്ടാണ് ലക്ഷ്മിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്. നിരവധിചാനലുകളിലും മറ്റുമായി ജനപ്രിയ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും വൈക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന’കലാശക്തി’ എന്ന സ്ഥാപനത്തിലൂടെ നൂറിലേറെ കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്ന അധ്യാപിക കൂടിയാണ് ലക്ഷ്മി. ഒപ്പം എറണാകുളത്ത് കുട്ടികളെ യൂറോപ്യന്‍ ബാലറ്റ് ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ സംഗീത നൃത്ത നാടക അക്കാദമി അംഗീകരിച്ചിട്ടുള്ള എട്ട് ശാസ്ത്രീയ നൃത്തങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളകഥകളിയും ഭരതനാട്യവും ഒത്ത്ചേരുന്ന ഫ്യൂഷന്‍ നൃത്ത രൂപവുമായി ഈ ദമ്പതിമാരെത്തുമ്പോള്‍ അന്താരാഷ്ട്രനൃത്തോത്സവത്തിന്റെ പുതുവര്‍ഷത്തിലേയ്ക്കുള്ള ചുവട്​വയ്പ് അതിമനോഹരമാകും. വീ ഷാല്‍ ഓവര്‍കം ടീംഅംഗവും നര്‍ത്തകിയുമായ

ബ്രിട്ടനിലെ അറിയപ്പെടുന്ന നര്‍ത്തകിയും കോറോയോഗ്രാഫറും നൃത്താധ്യാപികയുമായ ചിത്രാ ലക്ഷ്മിയാണ്യു.കെയില്‍ നിന്നും അതിഥിയായെത്തുന്നത്. ഒറ്റപ്പാലം സ്വദേശിയായ ചിത്രാലകഷ്മി മലയാളത്തിലെപ്രശസ്തസിനിമാ താരം ശങ്കറിന്റെ ഭാര്യയാണ്. ഇന്ത്യയിലും യുകെയിലും വലിയ പല ഈവന്റുകളുടേയും കോറിയോഗ്രാഫര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയയാണ് ചിത്രാലക്ഷ്മി. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സില്‍പ്രശസ്തയായിരുന്ന ചിത്രാലക്ഷ്മി മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി ലണ്ടനിലുംയു.കെയിലെ മറ്റ് നിരവധി നഗരങ്ങളിലുമായി നൂറ് കണക്കിന് ശിഷ്യഗണങ്ങള്‍ക്കാണ് പരിശീലനം നല്‍കിയിട്ടുള്ളത്. എട്ടാം വയസ്സില്‍ അരങ്ങേറ്റം നടത്തിയിട്ടുള്ള ഇവര്‍ കലാമണ്ഡലം ഉദയഭാനുവിന്റേയും കലാമണ്ഡലം അലി റാണയുടേയും കീഴില്‍ നൃത്തം അഭ്യസിക്കുകയും ചെയ്തിരുന്നു. ലണ്ടനിലെ പ്രമുഖ മലയാളികലാകേന്ദ്രമായിരുന്ന ക്രോയ്ഡോണ്‍ ‘സംഗീത ഓഫ് യു.കെ’യിലെ പ്രധാന നൃത്താധ്യാപികയും ചിത്രാലക്ഷ്മിയായിരുന്നു. ലണ്ടന്‍ മേയറുടെ ആഭിമുഖ്യത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രഫാല്‍ഗര്‍സ്ക്വയറില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഇരുപതോളും ശിഷ്യരെ ഉള്‍പ്പെടുത്തിചിത്രാലക്ഷ്മി നടത്തിയ ‘കേരളനടനം’ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അന്താരാഷ്ട്ര നൃത്തോത്സവത്തിൽ ഈ വാരം യുകെ ടാലന്റ്സ് എന്ന വിഭാഗത്തിൽ എത്തുന്നത് ചിത്രാലക്ഷ്മിയുടെ ‘ദക്ഷിണ യുകെ’ നൃത്തവിദ്യാലയത്തിലെ പ്രതിഭകളാണ്.

യു.കെയില്‍ നിന്നുള്ള ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവംകോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിക്കുന്നത്.

യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടർ വേവ്സ് , അലൈഡ് ഫൈനാൻസ് , ഷീജാസ് ഐടി മാൾകൊച്ചി , മെറാക്കി ബോട്ടിക്‌ എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവം സ്പോൺസർ ചെയ്യുന്നത്. കൂടുതൽവിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.