യു കെ മലയാളികളുടെ പ്രവാസി ജീവിതത്തിലെ നിമിഷങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിളമ്പുന്ന ജനപ്രിയ പരമ്പരയായ ലണ്ടന്‍ ജങ്ക്ഷന്‍ മൂന്നാം ഭാഗം ചിത്രീകരണം തുടങ്ങി.യു കെയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ കുടുംബ ബന്ധങ്ങളുടെ താളം തെറ്റുന്നവര്‍ പെരുകി വരുന്ന ഈ അവസരത്തില്‍ അത്തരക്കാര്‍ക്ക് ഒരു ചൂണ്ട് പലകയായി ലണ്ടന്‍ ജങ്ക്ഷന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.നമ്മുടെയൊക്കെ പച്ചയായ ജീവിത കഥ പറയുന്ന ഈ പരമ്പര ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പരമ്പര കണ്ട ആളുകളുടെ എണ്ണം.പത്തു ദിവസങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത രണ്ടാം എപ്പിസോഡ് ഇതുവരെ ആറായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു.
യു കെയിലെ ഒരുപറ്റം കലാകാരന്മാര്‍ അവരുടെ പരിമിധിക്കുള്ളില്‍ നിന്നുകൊണ്ട് സമൂഹ നന്മ മാത്രം മുന്നില്‍ കണ്ടു ചെയ്യുന്ന ഈ കലോപഹാരത്തെ അഭിനന്ദിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും കൂടുതല്‍ നന്നാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും നിരവധി സന്ദേശങ്ങള്‍ ആണ് ദിനംപ്രതി ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.നര്‍മത്തിനുവേണ്ടി വ്യജമായ് കോപ്രായങ്ങള്‍ സൃഷ്ടിക്കാതെ കഥയ്ക്കും സാമൂഹിക പ്രശ്നങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് ചെറിയ ക്യാന്‍വാസില്‍ വലുതായ് വരച്ചു കാട്ടുന്ന കലാസൃഷ്ടിക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പ്രേക്ഷകര്‍ ഉണ്ട്.
കുടുംബ ബന്ധങ്ങളുടെ കൊച്ചു കൊച്ചു മുറിവുകള്‍ ഉണക്കാന്‍ കൊച്ചു കൊച്ചു സന്ദേശങ്ങളുമായി വരും എപ്പിസോഡില്‍ നിങ്ങളുടെ നിങ്ങളുടെ അടുത്ത് എത്തുവാന്‍ തയ്യാറെടുക്കുകയാണ് ലണ്ടന്‍ ജങ്ക്ഷന്‍റെ അണിയറ പ്രവര്‍ത്തകര്‍.ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാം എപ്പിസോഡ് ഈ മാസം തന്നെ റിലീസ് ചെയ്യും.
രണ്ടാം എപ്പിസോഡ് കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
ആദ്യ എപ്പിസോഡ് കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല