1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2024

ജിയോ ജോസഫ്: 2024ലെ ലണ്ടൻ ടി സി എസ്‌ മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്തമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും.

ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തല്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്. ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലിമെന്റ്, ബക്കിങ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരാത്തോൺ നടക്കുന്നത്.

ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും, സിനി ഷീജോയും ആണ്. ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്‌മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും, സിനി ലണ്ടൻ ബാർട്ട്സ് nhs ട്രസ്റ്റ്‌ ലെ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.